ഡാളസിൽ എം.എ. ബേബിക്ക് സ്വീകരണം ഡിസംബർ മൂന്നിന്
Friday, December 2, 2016 6:13 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ നേതൃത്വത്തിൽ മുൻ കേരള വിദ്യാഭ്യാസമന്ത്രിയും സിപിഎം പൊളിറ്റ്ബ്യൂറോ അംഗവുമായ എം.എ. ബേബിക്ക് ഡാളസിൽ സ്വീകരണം നൽകുന്നു.

ഗാർലൻഡ് ഇന്ത്യാ കൾചറൽ സെന്ററിൽ ഡിസംബർ മൂന്നിന് (ശനി) ഉച്ചകഴിഞ്ഞ് 3.30നാണ് സ്വീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ ഇതര സംഘടനാ പ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും. ഏവരെയും അസോസിയേഷൻ ഭാരവാഹികൾ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജോസഫ് മാർട്ടിൻ വിലങ്ങോലിൽ