മലയാളി നഴ്സ് സൗദിയിൽ അപകടത്തിൽ മരിച്ചു
Friday, December 2, 2016 5:29 AM IST
മല്ലപ്പള്ളി: സൗദി മദീനായിൽ റോഡു മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി നഴ്സ് മരിച്ചു. പരിയാരം താമരശേരിൽ ജേക്കബ് വർഗീസിന്റെ (സണ്ണി) മകൾ ജിൻസി ഗ്രേസ് ജേക്കബ് (24) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് താമസിക്കുന്ന ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകന്ന മൃതദേഹം പിന്നീട് നാട്ടിൽ എത്തിച്ച് സംസ്കരിക്കും. പൂനെയിലെ നഴ്സിംഗ് പഠനത്തിനുശേഷം അഞ്ചുമാസം മുമ്പാണ് സൗദിയിലെ മിനിസ്ട്രി അൽ ഉഹദ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. സൗദി ജിദ്ദയിലെ കിംഗ് കാലിദ് ആശുപത്രിയിലെ നഴ്സായ മാതാവ് രാജി കാനം കപ്പയിൽ കുടുംബാംഗമാണ്. സഹോദരൻ: സിജു(എറണാകുളം).