രക്‌ത സാക്ഷികളുടെ ജ്വലിക്കുന്ന ഓർമയിൽ ദുബായ് കെഎംസിസി
Thursday, December 1, 2016 10:12 AM IST
ദുബായ്: യുഎഇയുടെ ആത്മാഭിമാനം ഉയർത്തി യമനിൽ ധീര രക്‌തസാക്ഷിത്വം വരിച്ച സൈനികരുടെ ഓർമക്കായി രാജ്യം ബുധനാഴ്ച രക്‌തസാക്ഷി ദിനമാചരിച്ചു. ഇതോടനുബന്ധിച്ച് ദുബായ് കെഎംസിസി സംഘടിപ്പിച്ച രക്‌തസാക്ഷി ദിനാചരണ പരിപാടിയിൽ അറബ് പ്രമുഖരും ഉദ്യോഗസ്‌ഥ പ്രതിനിധികളുമടക്കമുള്ള പ്രമുഖർ സംബന്ധിച്ചു.

കെഎംസിസി ആസ്‌ഥാനത്ത് നടന്ന പരിപാടി സിഡിഎ ഓഫീസർ സയിദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. യുഎഇയുടെ വളർച്ചയിലും രാജ്യസ്നേഹപരമായ പ്രവർത്തനങ്ങളിലും ദുബായ് കെഎംസിസി നൽകി വരുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് പി.കെ. അൻവർ നഹ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി അബ്ദുൾ ഖാദർ അരിപ്പാമ്പ്ര രക്‌തസാക്ഷി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ദുബായ് കെഎംസിസിയിലെ കുട്ടികൾ ദേശീയ ഗാനാലാപനം നടത്തി. ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്‌ഥനായ നാസർ മുതവ, സിഡിഎ പ്രതിനിധി സയിദ് അഹമ്മദ്, യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, സയിദ് ഹാമിദ് കോയമ്മ തങ്ങൾ, മുസ് ലിം യൂത്ത്ലീഗ് നേതാവ് നജീബ് കാന്തപുരം, ബാബു തിരൂർ, വയലോളി അബ്ദുള്ള, മരുന്തോളി കുഞ്ഞബ്ദുള്ള മാസ്റ്റർ, നൗഷാദ് മാസ്റ്റർ, നൗഷാദ് മാസ്റ്റർ പേരോട്, പി.വി നാസർ എന്നിവർ സംസാരിച്ചു. സംസ്‌ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, ആവയിൽ ഉമ്മർ ഹാജി, എം.എ. മുഹമ്മദ് കുഞ്ഞി, എൻ.കെ. ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ, ഇസ്മായിൽ ഏറാമല, അഷ്റഫ് കൊടുങ്ങല്ലൂർ, ആർ. ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ