ജോസ്യ വർഗീസിന് (സുമൻ) ആഡിസൺ സിറ്റിയുടെ മികച്ച യംഗ് ഫിലിം ഡയറക്ടർക്കുള്ള അവാർഡ് ലഭിച്ചു
Thursday, December 1, 2016 3:00 AM IST
ഷിക്കാഗോ: ആഡിസൺ ഹൈസ്കൂൾ വിദ്യാർത്ഥിയും യൂത്ത് ഫിലിം ഡയറക്ടറുമായ ജോസ്യ വർഗീസിനു (സുമൻ) ‘യംഗ് ഫിലിം ഡയറക്ടർ ഓഫ് ദി ഇയർ’ അവാർഡ് ആഡിസൺ സിറ്റി കൗൺസിൽ മീറ്റിംഗിൽ വച്ചു സിറ്റി മേയർ റീച്ച് വെൻസ്രായും, പോലീസ് ചീഫ് തിമോത്തി ഹൈഡനും ചേർന്നു നൽകി. ജോസ്യ വർഗീസ് ആഡിസൺ സിറ്റിക്കുവേണ്ടി നിർമിച്ച് സംവിധാനം ചെയ്ത പോലീസ് റിക്രൂട്ട്മെന്റ് വീഡിയോയുടെ അനാവരണവും ഈ ചടങ്ങിൽ വച്ചുനടത്തുകയുണ്ടായി.

ആഡിസൺ സിറ്റി ഹാളിൽ നടന്ന ഈ പ്രത്യേക ചടങ്ങിലേക്ക് ജോസ്യയുടെ ഹൈസ്കൂൾ പ്രിൻസിപ്പൽ മൈക്കൾ ബോൾഡനേയും, സ്കൂൾ ഡിസ്ട്രിക്ട് ബോർഡ് മെമ്പേഴ്സ്, ആഡിസൺ പോലീസ് ഓഫീസേഴ്സ്, ആഡിസൺ നിവാസികൾ, ജോസച്ചയുടെ മാതാപിതാക്കളായ ജേക്കബ് വർഗീസ്, ഡോ. സൂസൻ ജേക്കബ്, സഹോദരങ്ങളായ സോനാ, സമർദ് എന്നിവരേയും ക്ഷണിച്ചിരുന്നു.

ജോസ്യ ഒരു നല്ല ഗായകനും, സിനിമാ നടനുംകൂടിയാണ്. കഴിഞ്ഞ സമ്മറിൽ ആഡിസൺ ഹൈസ്കൂളിനുവേണ്ടി നിർമ്മിച്ച ‘ഗ്ലോറിയസ്’ എന്ന ഇംഗ്ലീഷ് സിനിമയിൽ അഭിനയിച്ചതിന് മികച്ച നടനുള്ള അവാർഡും ജോസച്ചയ്ക്ക് ലഭിക്കുകയുണ്ടായി. ഈ കലാകാരന്റെ വീഡിയോ youtube@jjfire23 ലോ, www.instagram.com/jjfire23 ലോ കാണാവുന്നതാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം