ഗ്രന്ഥപ്പുര ജിദ്ദയുടെ ‘തേൻ മലയാളം’ ഡിസംബർ രണ്ടിന്
Wednesday, November 30, 2016 9:03 AM IST
ജിദ്ദ: ഗ്രന്ഥപ്പുര ജിദ്ദയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷയുടെ പ്രാധാന്യവും കാലിക സാഹചര്യങ്ങളും ചർച്ചക്ക് വേദിയാകുന്ന ‘തേൻ മലയാളം’ അഭിമുഖ സംവാദം ഡിസംബർ രണ്ടിന് (വെള്ളി) വൈകുന്നേരം നാലിന് ഷറഫിയ ഷിഫ ജിദ്ദ ഓഡിറ്റോറിയത്തിൽ നടക്കും.

പ്രവാസികൾക്കിടയിൽ വിശിഷ്യാ വിദ്യാർഥികൾക്കിടയിൽ മാതൃഭാഷക്ക് അർഹിക്കുന്ന പ്രാധാന്യം നഷ്‌ടമാകുന്ന സാഹചര്യത്തിലാണ് ഗ്രന്ഥപ്പുര മലയാള ഭാഷയുടെ പരിപോഷണത്തിനായി നിരവധി പരിപാടികൾ തേൻമലയാളം എന്ന നാമധേയത്തിൽ സംഘടിപ്പിക്കുന്നത്. സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന പരിപാടിയിൽ സഹിത്യ സാംസ്കാരിക മാധ്യമ മേഖലയിലെ പ്രമുഖർ സംബന്ധിക്കുമെന്ന് ബഷീർ തൊട്ടിയൻ (0553305985) കൊമ്പൻ മൂസ (0502478044 ) എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ