നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പ് ഡിസംബർ രണ്ടിന്
Wednesday, November 30, 2016 9:03 AM IST
കുവൈത്ത്: നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പ് മംഗഫിലുള്ള ഫോക്ക് ഓഡിറ്റോറോയത്തിൽ ഡിസംബർ രണ്ടിന് (വെള്ളി) രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ സംഘടിപ്പിക്കുന്നു.

മംഗഫ്, ഫാഹീൽ, അഹമ്മദി, മെഹബൂള എന്നീ ഏരിയകളിലുള്ളവർ ആവശ്യമായ രേഖകൾ സഹിതം (ഒരു സെറ്റ് പാസ്പോർട്ട് കോപ്പി വീസയോടു കൂടി രണ്ട് ഫോട്ടോ (നോർക്ക), ഒരു സെറ്റ് പാസ്പോർട്ട് കോപ്പി വീസയോട് കൂടി, ഒരു ഫോട്ടോ (ക്ഷേമനിധി)) നേരിട്ട് ഒഐസിസിയുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: അനുരൂപ് കണ്ണൂർ 55958568, ഷാനു തലശേരി 94020307, റസാക്ക് ചെറുതുരുത്തി 99513524.

റിപ്പോർട്ട്: സലിം കോട്ടയിൽ