സൈബർ പഠന ക്ലാസ് സംഘടിപ്പിച്ചു
Wednesday, November 30, 2016 9:02 AM IST
റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ കുടുംബ വേദി വിഭാഗം കുട്ടികൾക്കും മുതിർന്നവർക്കുമായി സൈബർ പഠന ക്ലാസ് സംഘടിപ്പിച്ചു. കേളി രക്ഷാധികാരി അംഗം കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സൈബർ മേഖലയിൽ ഇടപെടുന്ന പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും അറിഞ്ഞിരിക്കേണ്ട അപകട സാധ്യതകളെകുറിച്ചും എടുക്കേണ്ട മുൻകരുതലുകളെകുറിച്ചും ബോധവത്കരണം നടത്തുന്നതിനാണ് ക്ലാസ് സംഘടിപ്പിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും വെവ്വേറെയും ഒന്നിച്ചും മൂന്ന് വിഭാഗങ്ങളിലായി നടത്തിയ ക്ലാസ് രാവിലെ ഒമ്പതിന് തുടങ്ങി രാതി ഒമ്പതു വരെ നീണ്ടുനിന്നു. നൂറ്റമ്പതിൽപരം കുടുംബങ്ങൾ പങ്കെടുത്തു. കേളി സൈബർവിംഗ് ചെയർമാൻ സിജിൻ കൂവള്ളൂർ, കൺവീനർ മഹേഷ് കോടിയത്ത്, അഡ്മിൻ പാനൽ അംഗം നൗഫൽ പൂവകുറിശി എന്നിവർ നേതൃത്വം നൽകി.

ഇടവേളയിൽ കുട്ടികൾക്കായി ഒരുക്കിയ കളിയരങ്ങിന് കേളി കലാസാംസ്കാരിക വിഭാഗം ജോയിന്റ് കൺവീനർ രാജു നീലകണ്ഠൻ നേതൃത്വം നൽകി. കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി.

കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശോകൻ, കോഓർഡിനേറ്റർ സിന്ധു ഷാജി എന്നിവർ പ്രസംഗിച്ചു.