ജിദ്ദ നവോദയ സംവാദം സംഘടിപ്പിച്ചു
Wednesday, November 30, 2016 9:01 AM IST
ജിദ്ദ: ‘നോട്ട് രാഷ്ട്രീയവും സഹകരണ പ്രസ്‌ഥാനങ്ങളും’ എന്ന വിഷയത്തിൽ ജിദ്ദ നവോദയ ഷറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചു. നവോദയ രക്ഷധികാരി വി.കെ. റൗഫ് ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്‌ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്‌തികളെ ചെറുക്കാൻ എല്ലാ രാഷ്ട്രീയ കഷികളും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ചടങ്ങിൽ നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. കെഎംസിസി അബൂബക്കർ അരിപ്ര, ഒഐസിസി കെ.പി. മുനീർ, മീഡിയ ഫോറം ജാഫറലി പാലക്കോട്, ന്യൂഏജ് അഡ്വ. പി.പി. റഹിം, സിഫ് ജിദ്ദ ഹിസ്ഫുൽ റഹ്മാൻ, ഇന്ത്യൻ ഹജ്‌ജ് വെൽഫെയർ ഫോറം അബാസ് ചെമ്പൻ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ മുഹമ്മദ് റാസിഖ്, ഒഐസിസി സക്കിർ മാസ്റ്റർ, നവോദയ ജനറൽ സെക്രട്ടറി നവാസ് വെമ്പായം, രക്ഷാധികാര സമിതി അംഗം ഫിറോസ് മുഴുപ്പിലങ്ങാട് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ