വൈസ്മെൻ ഇന്റർ നാഷണൽ വെസ്റ്റ് ചെസ്റ്റർ ചാർട്ടറിനു ഉജ്‌ജ്വല തുടക്കം
Wednesday, November 30, 2016 8:53 AM IST
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ കേന്ദ്രീകരിച്ച് പുതിയതായി രൂപീകരിച്ച ‘വൈസ്മെൻ’ ചാർട്ടറിന് ഉജ്‌ജ്വല തുടക്കം.

നവംബർ 19ന് വൈറ്റ് പ്ലെയിൻസിലുളള ‘കോൺഗ്രിഗേഷൻ കോൾ അമി’ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ്മെൻ ക്ലബിന്റെ ഇന്റർനാഷണൽ പ്രസിഡന്റ് ജോവാൻ വിൽസൻ ചാർട്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചാർട്ടർ പ്രസിഡന്റ് ജോസഫ് കാഞ്ഞമല അധ്യക്ഷത വഹിച്ച യോഗത്തിൽ, വൈസ്മെൻ യുഎസ് ഏരിയ പ്രസിഡന്റ് റിച്ചാർഡ് റെഡ്മോണ്ട്, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ, റീജണൽ ഡയറക്ടർ സാജു സാം, സെക്രട്ടറി കോരസൻ വർഗീസ്, റീജണൽ ഡയറക്ടർ (ഇലക്ട്) മാത്യു ചാമക്കാല, ഫ്ളോറൽ പാർക്ക് ചർട്ടർ പ്രസിഡന്റ് ഡോ. അലക്സ് മാത്യു, ലോംഗ് ഐലന്റ് ചാർട്ടർ പ്രസിഡന്റ് വർഗീസ് ലൂക്കോസ്, ഡോ. ആനി പോൾ, ജോസഫ് കാഞ്ഞമല, എഡ്വിൻ കാത്തി എന്നിവർ പ്രസംഗിച്ചു. സ്വപ്ന മലയിൽ, ലാലിനി കളത്തിൽ എന്നിവർ എംസിമാരായിരുന്നു. ഷാജി സഖറിയ, ഷൈജു കളത്തിൽ, ജിം ജോർജ്, ജോസ് ഞാറക്കുന്നേൽ, മാണി റോയി, ഷിനു ജോസഫ്, ശ്രീകുമാർ ഉണ്ണിത്താൻ, മിനി മുട്ടപ്പളളി, ലിസ ജോസഫ്, കെ.കെ. ജോൺസൻ, ജോസ് മലയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷോളി കുമ്പിളുവേലി