ഐസിഎഫ് മൗലിദ് സംഗമം ഡിസംബർ എട്ടിന്
Tuesday, November 29, 2016 10:08 AM IST
കുവൈത്ത്: നബിദിനാഘോഷങ്ങളുടെ ഭാഗമായി ഐസിഎഫ് ഷെയ്ഖ് രിഫായി ദീവാനിയിൽ സംഘടിപ്പിക്കുന്ന മൗലിദ് സംഗമം, കുവൈത്ത് സർക്കാർ, മീലാദ് പൊതു അവധി മാറ്റി നിശ്ചയിച്ചതിനാൽ ഡിസംബർ എട്ടിലേക്ക് (വ്യാഴം) മാറ്റിയതായി സംഘാടകർ അറിയിച്ചു.

രാവിലെ എട്ടിന് മൻസൂരിയയിലെ ഷെയ്ഖ് ഹാഷിം രിഫാഈയുടെ ദീവാനിയിൽ മൗലിദ് പരിപാടികൾ ആരംഭിക്കും. പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ ഡോ. അബ്ദുസലാം മുസ്ലിയാർ ദേവർശോല പ്രഭാഷണം നടത്തും. ബുർദ, മദ്ഹ് പാരായണം, സമൂഹപ്രാർഥന എന്നിവയ്ക്കുശേഷം ഭക്ഷണ വിതരണവും നടക്കും.

16ന് (വെള്ളി) അബാസിയ പാക്കിസ്‌ഥാൻ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഹുബുറസൂൽ പ്രഭാഷണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കുവൈത്തിലെ പ്രമുഖ സാമൂഹിക വ്യക്‌തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും.