കോട്ടയം ഡിസ്ട്രിക് അസോസിയേഷന്റെ ഉദ്ഘാടനം ഡിസംബർ ഒന്നിന്
Tuesday, November 29, 2016 8:47 AM IST
കുവൈത്ത് സിറ്റി: കോട്ടയം ജില്ലയിൽ നിന്നും പ്രവാസികളായി കുവൈത്തിലെത്തിയവരുടെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക് അസോസിയേഷന്റെ ഉദ്ഘാടനം ഡിസംബർ ഒന്നിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ‘തിരുനക്കരയുടെ തിരുമുറ്റത്ത് നിന്ന്’ എന്ന സംസ്കരികമേള അബാസിയയിലെ മറീന ഹാളിൽ വൈകുന്നേരം ആറിന് മുൻ അഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ സുരേഷ് കുറുപ്പ്, തോമസ് ചാണ്ടി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

കോട്ടയം ജില്ലയിലെ അഞ്ചു താലുക്കിൽ നിന്നുമുള്ള ഏരിയ കമ്മിറ്റികളുടെ പിൻബലത്തിൽ അൻപത് നിർവാഹക സമതി അംഗങ്ങളും പന്ത്രണ്ടു ഉപദേശകസമിതി അംഗങ്ങളും അടങ്ങുന്നതാണ് സംഘടന സമതി. പ്രശസ്ത കലാകാരൻ കോട്ടയം നസീറിന്റെ നേതൃത്വത്തിലുള്ള ഹസ്യപരിപടികൾ ,കൊല്ലം അഭിജിത്തിന്റെ നേതൃത്വത്തിലുള്ള ഗാനമേള എന്നിവ സമ്മേളനത്തിന്റെ ഭാഗമായിരിക്കും.

വാർത്താസമ്മേളനത്തിൽ ഡെന്നീസ് മേലൂർ, ചെസിൽ ചെറിയാൻ, ഹരികൃഷ്ണൻ, സാം നന്ദിയാട്ട്, അജിത് പീറ്റർ, സുരേഷ് തോമസ്, സിബി തോമസ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ