പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു
Tuesday, November 29, 2016 8:46 AM IST
കുവൈത്ത് സിറ്റി: ‘പുണ്യ നബിയെ അങ്ങ് കാരുണ്യമാണ്’ എന്ന പ്രമേയവുമായി കുവൈത്ത് കേരള ഇസ് ലമിക് കൗൺസിൽ സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂൽ മഹാ സമ്മേളന പ്രചാരണാർഥം ഫർവാനിയ മേഖല പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഉസ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. അഷ്റഫ് അൻവരി അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് ഷംസുദ്ദീൻ ഫൈസി പ്രമേയ പ്രഭാഷണം നടത്തി.

അബ്ദുൾ കരീം ഫൈസി, അബ്ദുനാസർ അസ് ലമി, ഇഖ്ബാൽ ഫൈസി, ഷിഹാബ് കൊടുങ്ങല്ലൂർ, അബ്ദുൾ ലത്തീഫ് മൗലവി, അബ്ദുൾ ഹക്കീം അരിയിൽ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന മൗലിദ് സദസിനു മുഹമ്മദലി ഫൈസി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, ഗഫൂർ ഫൈസി, ആബിദ് ഫൈസി, ഇബ്രാഹിം അരിയിൽ, ഷംസുദ്ദീൻ മൗലവി, അബ്ദുൾ ലത്തീഫ് എടയൂർ, ഇ.എസ്. അബ്ദുൾറഹ്മാൻ ഹാജി തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

ഡിസംബർ 15, 16 തീയതികളിൽ അബാസിയ ഇന്റിഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന മുഹബ്ബത്തെ റസൂൽ മഹാസമ്മേളനത്തിൽ സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ് ലിയാർ, കോഴിക്കോട് ഖാളിയും എസ്വൈഎസ് സംസ്‌ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, എസ്കെഎസ്എസ്എഫ് സംസ്‌ഥാന ട്രഷറർ ബഷീർ ഫൈസി ദേശമംഗലം തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ