ഫ്രണ്ട്സ് ഓഫ് കണ്ണൂർ ജലീബ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു
Tuesday, November 29, 2016 5:56 AM IST
കുവൈത്ത്: കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ ജലീബ് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. അബാസിയ ഫോക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി യൂണിറ്റിലെ മുതിർന്ന അംഗവും മുൻ യൂണിറ്റ് ഭാരവാഹിയുമായ സഞ്ജീവ് ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റിലെ ഗായകർ അവതരിപ്പിച്ച ഗാനമേളയും മെംബർമാർക്കുള്ള വിവിധ മത്സരങ്ങളും നടന്നു. ഫോക് വാർഷികാഘോഷത്തിൽ നൃത്തം അവതരിപ്പിച്ച യൂണിറ്റിലെ കുട്ടികൾക്കുള്ള ഉപഹാരവും ഒപ്പന മാസ്റ്റർ ഷൗക്കത്തിനുള്ള ഉപഹാരവും സമ്മാനിച്ചു.

ചടങ്ങിൽ യൂണിറ്റ് കൺവീനർ രജിത്ത് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഷാജി, ഫോക് പ്രസിഡന്റ് ഷൈമേഷ്, ജനറൽ സെക്രട്ടറി സലിം, വനിത വേദി ചെയർ പേഴ്സൺ ബിന്ദു രാധകൃഷ്ണൻ, പ്രോഗ്രാം കൺവീനർ മഹേഷ് എന്നിവർ പ്രസംഗിച്ചു. ഫോക് മുഖ്യരക്ഷാധികാരി ജയശങ്കർ, യൂണിറ്റ് ട്രഷറർ സോമൻ, വനിത വേദി കോഓർഡിനേറ്റർ ഷംലവിജു, യൂണിറ്റ് കോഓർഡിനേറ്റർ രാജേഷ് എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ