ഫൊക്കാന വനിതാ ഫോറം മിനിസോട്ട റീജൻ: ഉഷ നാരായണൻ (പ്രസിഡന്റ്), ലീന ഫിലിപ്പ് (സെക്രട്ടറി)
Tuesday, November 29, 2016 3:30 AM IST
മിനസോട്ട: ഫൊക്കാന വനിതാ ഫോറത്തിന്റെ മിനിസോട്ട റീജിന്റെ പ്രസിഡന്റായി ഉഷ നാരായണൻ, സെക്രട്ടറി –ലീന ഫിലിപ്പ്, വൈസ് പ്രസിഡന്റ് –അഞ്ജനാ നായർ, ജോയിന്റ് സെക്രട്ടറി– സോനാ നായർ, ട്രെഷറർ– പ്രിയ എലിയാത്ത് എന്നിവരെ നിയമിച്ചതായി വിമൻസ് ഫോറം ദേശിയ ചെയർപേഴ്സൺ ലീലാ മാരേട്ട് അറിയിച്ചു.

മിനിസോട്ടയിലെ സാമൂഹിക –സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്‌തിയാണ് ഉഷ നാരായണൻ. സെക്രട്ടറി ലീന ഫിലിപ്പ് സാംസ്കാരിക രംഗങ്ങളിൽ തനതായ പ്രവീണിയം തെളിയിച്ച ആളാണ്. അതോടൊപ്പം തന്നെ ഒരു കംപ്യൂട്ടർ പ്രൊഫെഷണൽ കൂടിയാണ്. ട്രെഷറർ പ്രിയ എലിയാത്ത് ,വൈസ് പ്രസിഡന്റ് അഞ്ജനാ നായർ,ജോയിന്റ് സെക്രട്ടറി സോനാ നായർ എന്നിവർ അറിയപ്പെടുന്ന കലാകാരികളാണ്.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ