ഫീനിക്സിൽ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം ഡിസംബർ പത്തിന്
Tuesday, November 29, 2016 3:29 AM IST
ഫീനിക്സ്: അരിസോണയിലെ സഹോദര സഭകളുടെ കൂട്ടായ്മയായ അരിസോണ മലയാളി ക്രിസ്ത്യൻ അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ പത്തിനു വൈകിട്ട് നാലിനു മെസാ സിറ്റിയിലുള്ള ഡോബ്സോൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്നു.

വിവിധ പള്ളികളിലെ ഗായക സംഘങ്ങൾ അവതരിപ്പിക്കുന്ന ഇമ്പമേറിയ കരോൾ ഗാനങ്ങളൂം മനോഹരമായ നൃത്തങ്ങളും മറ്റു വൈവിധ്യമാർന്ന കലാപരിപാടികളും ചേർത്തിണക്കിയ ഈ ആഘോഷം പുതുമയുള്ളതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി റവ. ഫാ. സജി മർക്കോസ് (പ്രസിഡന്റ്), ജനു മാത്യു (സെക്രട്ടറി), കുര്യൻ ഏബ്രഹാം (ട്രഷറർ), തോമസ് അപ്രേം (കൾച്ചറൽ കോഓർഡിനേറ്റർ ), പി.വി.ജോർജ് (ഫുഡ് കോർഡിനേറ്റർ), റവ.ഫാ. ജോർജ് എട്ടുപറയിൽ (ഹോളി ഫാമിലി സീറോ മലബാർ കാത്തലിക് ചർച്ച്), റവ ഫാ സ്റ്റാൻലി തോമസ് (ഫീനിക്സ് മാർത്തോമ്മ ചർച്ച്), റവ. ഫാ. ഷിൻറ്റോ ടി. ഡേവിഡ് (സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : ജനു മാത്യു (സെക്രട്ടറി), 480 231 3112, കുര്യൻ ഏബ്രഹാം (ട്രഷറർ) 602 690 7892.

റിപ്പോർട്ട്: റോയി മണ്ണൂർ