കല കുവൈറ്റ് നവോഥാന സദസ്: കോടിയേരി ബാലകൃഷ്ണൻ മുഖ്യാതിഥി
Monday, November 28, 2016 2:11 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് വാർഷിക പരിപാടികളുടെ സമാപന സമ്മേളനവുമയി ബന്ധപ്പെട്ട് നവോഥാന സദസ് സംഘടിപ്പിക്കുന്നു.

ഡിസംബർ ഒമ്പതിന് (വെള്ളി) വൈകുന്നേരം അഞ്ചിന് അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കുവൈത്തിന്റെ എല്ലാ മേഖലയിൽ നിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

വാഹന സൗകര്യങ്ങൾക്ക്: 60383336 (അബാസിയ), 66117670 (ഫഹാഹീൽ), 60744207 (അബു ഹലീഫ), 60388988 (സാൽമിയ).

റിപ്പോർട്ട്: സലിം കോട്ടയിൽ