ദേശീയ ദിന എക്സിബിഷൻ
Monday, November 28, 2016 2:11 AM IST
ഫുജൈറ: യുഎഇ നാല്പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫുജൈറ ജെംസ് ഔവർ ഓൺ ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ എക്സിബിഷൻ സംഘടിപ്പിച്ചു.

ഐക്യ എമിറേറ്റിന്റെ സാംസ്കാരിക ഉന്നതിയും വികസന കുതിപ്പും വിളിച്ചോതുന്ന നിരവധി പ്രോജക്ടുകൾ പ്രദർശനത്തിന് മിഴിവേകി. അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പർ ലൂപ്പ്, യുഇയുടെ അഭിമാനസ്തംഭങ്ങളായ ബുർജ് ഖലീഫ, ചൊവ്വ ദൗത്യ പേടകം, പാം ജുമൈറ, ഫെറാറി വേൾഡ്, ദുബായ് വാട്ടർ കനാൽ തുടങ്ങിയവയുടെ മാതൃകകൾ പ്രദർശനത്തിലുണ്ടായിയിരുന്നു. പ്രിൻസിപ്പൽ ഹിമ്മത് സിംഗ് ധില്ലൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഹാറൂൺ അഹ്മദ്, വിപിൻ, രാജ ലക്ഷ്മി, ഡഗ്ലസ് ജോസഫ്, സെലിൻ ബേബി, മുബഷിറ എന്നിവർ നേതൃത്വം നല്കി.