വീവൺ അൽ ഐൻ കേരളപ്പിറവി ദിനാഘോഷവും കുടുംബസംഗമവും
Sunday, November 27, 2016 3:21 AM IST
റിയാദ്: വീവൺ അൽ ഐൻ ആർട്സ് * സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും കുടുംബസംഗമവും ഈ കഴിഞ്ഞ നവംബർ പത്താം തീയതി, വെള്ളിയാഴ്ച അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ (ഐ.എസ്.സി) വെച്ച് നടത്തപ്പെട്ടു.

വീവൺ പ്രസിഡന്റ് നവാബ് ജാൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ സെൻറെർ പ്രസിഡന്റ് നരേഷ് സൂരി, ജനറൽസെക്രട്ടറി റസ്സൽ സാലി എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു. വീവൺ ജെനെറൽ സെക്രെട്ടറി ഷാഫി സുബൈർ സ്വാഗതം ആശംസിച്ച ചടങ്ങിൽ, വീവൺ മുൻ മുഖ്യ രക്ഷാധികാരി ഷാജിഖാൻ, എന്റർടെയിൻമെന്റ് സെക്രെട്ടറി റാഫി മുഹമ്മദ്, ട്രെഷറർ ചന്ദ്രമോഹൻ എന്നിവർ ആശംസകൾ നേർന്നു.

വീവൺ സ്‌ഥാപകഅംഗവും ഐ.എസ്.സി അസിസ്റ്റന്റ്റ് ട്രെഷററുമായ സുധീർ ഇസ്മായിലിനെ ചടങ്ങിൽ വച്ച് ഉപഹാരം നൽകി പൊന്നാടയണിയിച്ചു ആദരിച്ചു. വീവൺ പരിപാടികൾക്ക് വിവിദ തലങ്ങളിൽ കരുത്തു പകർന്ന ശ്രീ. അബ്ദുൾ സലീം, പ്രകാശൻ എ.കെ, എന്നിവരോടൊപ്പം വീവൺ മെമ്പർ സജിയുടെ മാതാപിതാക്കളായ പി.കെ കടുങ്ങോൻ, ശ്രീമതി. ശാന്താ കടുങ്ങോൻ എന്നിവരെയും ചടങ്ങിൽ വച്ച് ഉപഹാരം നൽകി സ്നേഹാദരങ്ങളോടെ ആദരിച്ചു,
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി കുട്ടികൾക്കായി സംഘടിപ്പിച്ച കളറിംഗ്, പെൻസിൽ ചിത്രരചനാ മത്സരങ്ങളിൽ ഏതാണ്ട് നൂറോളം പേർ പങ്കെടുത്തു. വിവിദ വിഭാഗങ്ങളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫികൾ മെഡലുകൾ എന്നിവ നൽകി ആദരിച്ചു. വിവിധ കലാകായിക മത്സരങ്ങൾക്കൊപ്പം വീവൺ കുടുംബാംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, സിനിമാറ്റിക്, ക്ലാസ്സിക്കൽ ഡാൻസുകൾ ഉൾപ്പെടെ കലാപരിപാടികളും അരങ്ങേറിയ ചടങ്ങ് അത്താഴ വിരുന്നോടെ സമാപിച്ചു.