കേളി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Sunday, November 27, 2016 3:21 AM IST
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനാറാമതു വാർഷികാഘോഷത്തിന്റെ ഭാഗമായി, കേളി ന്യൂ സനയ്യ ഏരിയയും കാൾ ആൻഡ് ഗൈഡൻസ് സെന്ററിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ പ്രവാസികളും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ന്യൂ സനയ്യ മതകാര്യ വിഭാഗത്തിന്റെ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച്ച നടത്തിയ ക്ലാസിനു കേളി ന്യൂ സനയ്യ ഏരിയ പ്രസിഡന്റ് ജോർജ് വർഗീസ് അധ്യക്ഷത വഹിച്ചു. കാൾ ആൻഡ് ഗൈഡൻസ് സെന്റർ മലയാളം വിഭാഗം തലവൻ അഷ്റഫ് മരുത്വാ ഉദ്ഘാടനം ചെയ്തു. കേളി കലാസാംസ്കാരിക വിഭാഗം ജോയിന്റ് കൺവീനർ രാജു നീലകണ്ഠൻ പ്രബന്ധം അവതരിപ്പിച്ചു. സഫമക്കാ പൊളിക്ലിനിക്കിലെ ഡോ. മുഹമ്മദ് ഫൈസി, കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ ഡോക്ടർ നയിം അഹമ്മദ് ഷെരീഫ് എന്നിവർ ക്ലാസിനു നേതൃത്വം നൽകി.

സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെയുള്ള ജോലിത്തിരക്കുകൾ വരുത്തിവെക്കുന്ന മാരക വിപത്തുകളെ കുറിച്ച് വിശദമായിത്തന്നെ ഡോക്ടർമാർ പ്രതിപാധിച്ചു. പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളും, ആത്മഹത്യകളും വിഷാദരോഗങ്ങളും കണക്കിലെടുത്തു പ്രവാസികൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ആദ്യപടിയായാണ് ക്ലാസ് സംഘടിപ്പിച്ചത്. പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് കേളി രക്ഷാധികാരി കമ്മിറ്റി അംഗം കെ.പി.എം.സാദിഖ്, കേളി ജോയിന്റ് സെക്രട്ടറി ഷമീർ കുന്നുമ്മൽ,ജോയിന്റ് ട്രഷറർ കെ.വർഗീസ്, കലാസാംസ്കാരിക വിഭാഗം കൺവീനർ ടി.ആർ.സുബ്രഹ്മണ്യൻ, ഇസ്ലാഹി സെന്റർ ന്യൂ സനയ്യ യൂണിറ്റ് പ്രസിഡണ്ട് അഹമ്മദ്, കേളി ന്യൂസനയ്യ ജോയിന്റ് സെക്രട്ടറി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി തോമസ് ജോയ് നന്ദിയും പറഞ്ഞു.