രാജു വർഗീസ് വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രൊവിൻസ് ബിസിനസ് ഫോറം പ്രസിഡന്റ്
Sunday, November 27, 2016 3:17 AM IST
ഡാളസ്: വേൾഡ് മലയാളി കൌൺസിൽ ഡാളസ് പ്രൊവിൻസ് ബിസിനസ് ഫോറം പ്രസിഡന്റായി സീനിയർ നേതാവായ രാജു വർഗീസിനെ തെരഞ്ഞെടുത്തു. പ്രോവിൻസ് പ്രസിഡന്റ് തോമസ് എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ ക്യാബിനറ്റ് യോഗത്തിൽ എടുത്ത തീരുമാനം പ്രൊവിൻസ് ചെയർമാൻ തോമസ് ചെള്ളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അംഗീകരിച്ചു.

കറകളഞ്ഞ ആത്മാർഥതയും, പ്രവർത്തന പാരമ്പര്യവുമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ കരുത്തുറ്റ പ്രവർത്തകനാണ് രാജു വർഗീസ് എന്നും ഡാളസ് പ്രൊവിൻസിലെ സമഗ്ര ബിസിനസ് കമ്യൂണിറ്റികളിലും മറ്റു കർമമേഖലകളിലും രാജു വർഗീസ് തന്റെ സേവനം ഉറപ്പാക്കും എന്ന് ഡബ്ല്യുഎംസി അമേരിക്ക റീജിയൻ പ്രസിഡന്റ് പി. സി.മാത്യു പ്രത്യാശ പ്രകടിപ്പിച്ചു

കഴിഞ്ഞ 23 വർഷം ആയി ഡാളസ് മേഖലയിലെ ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമായ രാജു വർഗീസിനു കൺസ്റ്റ്ക്ഷൻ , എക്സ്റേ കമ്പനികൾ ഉണ്ട്. അഡ്വൈസറി ബോർഡ് ചെയർമാൻ ടി സി ചാക്കോ , ട്രഷറർ ജേക്കബ് എബ്രഹാം, അമേരിക്ക റീജിയൻ ചെയർമാൻ ജോർജ് പനക്കൽ, റീജിയൻ വൈസ് ചെയർമാൻ വർഗീസ്, സെക്രട്ടറി കുര്യൻ സഖറിയ എന്നിവർ അനുമോദനങ്ങൾ അറിയിച്ചു. ജോയിന്റ് സെക്രട്ടറി രാജൻ മാത്യു നന്ദി പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: ജിനേഷ് തമ്പി