ദുബായ് കെഎംസിസി ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം
Saturday, November 26, 2016 7:49 AM IST
ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം. ഒൻപതു ജില്ലകൾ തമ്മിലുള്ള ഫുട്ബോൾ മാമാങ്കം അൽ കവനീജ് ഗ്രൗണ്ടിൽ ആണ് അരങ്ങേറുന്നത്. ടൂർണമെന്റ് ഫാത്തിമ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി. ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജാബിർ വഹാബ് കിക്കോഫ് നിർവഹിച്ചു. ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ. അൻവർ നഹ അധ്യക്ഷത വഹിച്ചു. അഡ്വ. സാജിദ് അബൂബക്കർ, ഹാരിസ് ബിൻ ജുമാ അല സുബൈദി, സയിദ് ബിൻ ജുമാ അൽ സുബൈദി, നൗഷാദ് തീമ ഗ്രൂപ്പ് മുഹമ്മദാലി കെ.കെ. കൻസ്ട്രക്ഷൻസ്, സ്പോർട്സ് വിംഗ് ചെയർമാൻ ആവയിൽ ഉമ്മർ, ജനറൽ കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ