അഭിവന്ദ്യ തീത്തോസ് തിരുമേനിക്ക് ഷിക്കാഗോയിൽ വരവേൽപ്പ്
Saturday, November 26, 2016 2:41 AM IST
ഷിക്കാഗോ: സെന്റ് ജോർജ് സുറിയാനി പള്ളിയുടെ 28–മതു വാർഷിക സമ്മേളനവും ഭക്തസംഘടനകളുടെ വാർഷികവും, ഷെവലിയാർ ചെറിയാനും എത്സി വേങ്കടത്തിനും യാത്രയയപ്പും
ഏകോപിച്ചുള്ള യോഗത്തിൽ സംബന്ധിക്കുന്നതിനു ഷിക്കാഗോ ഓഹയർ വിമാനത്താവളത്തിൽ എത്തിചേർന്ന സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാസനമെത്രാപ്പോലീത്ത അഭിവന്ദ്യ യൽദോ മോർ തീത്തോസ് തിരുമേനിക്ക് സെന്റ് ജോർജ് ഇടവക ഊഷ്മളമായ വരേവേൽപ് നൽകി.

സെന്റ് ജോർജ് സുറിയാനിപ്പള്ളി വികാരി ലിജു പോൾ അച്ചന്റെ നേത്യത്വത്തിൽ സെക്രട്ടറി വർഗീസ് പാലമലയിൽ, ട്രഷറർ കുര്യൻ പി. ജോർജ്, ഷെവലിയാർ ചെറിയാൻ വേങ്കടത്ത്, സെന്റ്മേരീസ് വിമൺസ് ലീഗ് റീജിയൻ സെക്രട്ടറി സൂസി പാലമലയിൽ, സെന്റ് ജോർജ് യൂത്ത് അസോസിയേഷൻ അംഗങ്ങളും എന്നിവരും ചേർന്നു അഭിവന്ദ്യ തിരുമേനിയ്ക്ക് വരവേൽപ്പ് നൽകി

യൂത്ത് അസോസിയേഷൻ 25–ാം തിയതി സംഘടിപ്പിച്ചിരിക്കുന്ന താങ്ക്സ് ഗിവിങ്ങ് പരിപാടികളിലും 26–ാം തിയതി നടക്കുന്ന പള്ളിയുടേയും, ഭക്തസംഘടനകളുടേയും വാർഷിക യോഗങ്ങളിലും, ഷെവലിയർ ചെറിയാൻ വേങ്കടത്തിനും എത്സി വേങ്കടത്തിനും നൽകുന്ന യാത്രയയപ്പ് പരിപാടികളിലും തിരുമേനി അധ്യക്ഷനായിരിക്കും. 27–നു ഞായറാഴ്ച തിരുമേനി വിശുദ്ധ കുർബാനയർപ്പിയ്ക്കും. സെക്രട്ടറി വർഗീസ് പാലമലയിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം