ഫോമാ എമ്പയർ റീജണിന് പുതിയ നേതൃത്വം
Friday, November 25, 2016 10:12 AM IST
ന്യൂയോർക്ക്: ഫോമ ന്യൂയോർക്ക് എമ്പയർ റീജണിന് പുതിയ നേതൃത്വം. പ്രദീപ് നായർ (വൈസ് പ്രസിഡന്റ്), സൻജു കളത്തിപ്പറമ്പിൽ (സെക്രട്ടറി), നിഷാദ് പൈതുതറയിൽ (ട്രഷറർ), റോയി ചെങ്ങന്നൂർ (കൺവൻഷൻ ചെയർമാൻ), നിഷാന്ത് നായർ (കോചെയർമാൻ), ബിജു ഉമ്മൻ (ഇവന്റ് കോഓർഡിനേറ്റർ), ലിബി മോൻ എബ്രഹാം (യൂത്ത് ആൻഡ് സ്പോർട്സ്), ജെയ് മാത്യു (പിആർഒ) എന്നിവരേയും മറ്റ് അംഗങ്ങളായി സുരേഷ് മുണ്ടക്കൽ (കൾചറൽ പ്രോഗ്രാം കോർഡിനേറ്റർ), ജോഫ്രിൻ ജോസ് (ചാരിറ്റി ഫണ്ട് റേസ് ചെയർമാൻ), ഡെലിഗേറ്റുകളായി സലിം, തോമസ് കോശി, ഗോപി കുറുപ്പ്, തോമസ് ജോർജ്, ഫിലിപ്പ് ചെറിയാൻ, ജേക്കബ് കോശി, ഷിനു ജോസഫ്, ഷോബി ഐസക്, സുരേഷ് നായർ, രാജേഷ് പിള്ള, സൻജു കുറുപ്പ്, വിജയ കുറുപ്പ്, മാത്യു പി. തോമസ്, ജി.കെ. നായർ, തോമസ് മാത്യൂ, ബെൻ കൊച്ചിക്കാരൻ, ഷിജു കളത്തിൽ, ടോം സി. തോമസ്, സണ്ണി പൗലോസ്, എം.എ. മാത്യു, എൻ.കെ. സോമൻ എന്നിവരേയും തെരഞ്ഞെടുത്തു.

മുംബൈ പാലസിൽ ചേർന്ന യോഗത്തിൽ ഫോമാ റീജൺ മുൻ വൈസ് പ്രസിഡന്റ് ബിജു ഉമ്മൻ അധ്യക്ഷത വഹിച്ചു. ഫോമ മുൻ സെക്രട്ടറി ജോൺ സി. വർഗീസ് (സലിം), ഫോമ ജുഡീഷ്യൽ കൗൺസിൽ മുൻ ചെയർമാൻ തോമസ് കോശി നാഷണൽ കമ്മിറ്റി അംഗം എ.വി. വർഗീസ് എന്നിവർ സംസാരിച്ചു.

എമ്പയർ റീജണിന്റെ 2016–18 വർഷങ്ങളിലെ പ്രവർത്തന ഉദ്ഘാടനം 2017 ജനുവരി ഏഴിന് നടക്കും. ഫോമ സബ്കമ്മിറ്റി തെരഞ്ഞെടുപ്പും അടുത്ത സമ്മേളനത്തിൽ നടക്കും. ഫോമാ മുൻ നാഷണൽ കമ്മിറ്റി അംഗം തോമസ് മാത്യു, മുൻ ജോ. ട്രഷറർ ജോഫ്രിൻ ജോസ്, വൈഎംഎ പ്രസിഡന്റ് ഷോബി ഐസക്, കുര്യാക്കോസ് വർഗീസ്, ഷിജു കളത്തിൽ, ഷിനു ജോസഫ്, സുരേഷ് നായർ എന്നിവർ യോഗത്തിന് നേതൃത്വം നല്കി.

റിപ്പോർട്ട്: വിനോദ് ഡേവിഡ് കൊണ്ടൂർ