അമൃതപുരിയിൽ അയ്യപ്പ പൂജ ഡിസംബർ മൂന്നിന്
Friday, November 25, 2016 7:50 AM IST
ന്യൂഡൽഹി: അമൃതപുരി അയ്യപ്പ പൂജാ സമിതിയുടെ പതിനെട്ടാമത് അയ്യപ്പപൂജ ഡിസംബർ മൂന്നിന് (ഞായർ) രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ആരംഭിക്കും.

ഉഷ:പൂജ, സർവൈശ്വര്യ പൂജ, ലഘു ഭക്ഷണം, വികാസ് പുരി തത്വമസിയുടെ ഭക്‌തിഗാന സുധ തുടർന്ന് ഉച്ചപൂജക്കുശേഷം ശാസ്താ പ്രീതി. വൈകുന്നേരം നാലിന് നിലോട്ടി ശിവ മന്ദിറിൽ നിന്നും താലപ്പൊലിയുടെയും അമ്മൻകുടത്തിന്റെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ പൂജാ സന്നിധിയിലേക്ക് പാലക്കൊമ്പ് എഴുന്നെള്ളത്ത്. തുടർന്ന് ദീപാരാധന. രാത്രി ഏഴു മുതൽ ന്യൂഡൽഹി ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി കേന്ദ്രത്തിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ‘ബാലി വധം’ കഥകളി. രാത്രി ഒമ്പതു മുതൽ പാലക്കാട് പനങ്ങാട്ടിരി കൂത്താണ്ട മന്ദം അയ്യപ്പൻ പാട്ട് സംഘം ഗുരുസ്വാമി ജി. രാമചന്ദ്രന്റെയും ആശാൻ കെ. മോഹനന്റേയും നേതൃത്വത്തിൽ അയ്യപ്പൻ പാട്ട്. പുലർച്ചെ നാലിന് പാൽക്കിണ്ടി എഴുന്നെള്ളത്ത്, തിരി ഉഴിച്ചിൽ, വെട്ടും തടവും എന്നിവ നടക്കും. അഞ്ചിന് ആഴി. ആറിന് ഹരിവരാസനത്തിനുശേഷം പ്രസാദ വിതരണത്തോടെ പരിപാടികൾ സമാപിക്കുമെന്ന് കൺവീനർ വി.എൻ. രാമചന്ദ്രനും പ്രോഗ്രാം കോഓർഡിനേറ്റർ പി.ആർ. പ്രേമചന്ദ്രനും അറിയിച്ചു. വിവരങ്ങൾക്ക്: 9711112396, 9891302376.

റിപ്പോർട്ട്: പി.എൻ. ഷാജി