ഫ്രണ്ട്സ് ഓഫ് ന്യൂയോർക്കിന്റെ ക്രിസ്മസ്–ന്യൂഈയർ ആഘോഷം ഡിസംബർ 26ന്
Friday, November 25, 2016 4:04 AM IST
ന്യൂയോർക്ക്: ന്യൂയോർക്കിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളി യുവാക്കളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ന്യൂയോർക്കിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26ന് (തിങ്കൾ) വിവിധ പരിപാടികളോടെ ക്രിസ്മസ്–ന്യൂഈയർ ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചിന് വൈറ്റ് പ്ലെയിൻസിലുള്ള കോൺഗ്രഗേഷൻ കോൾ അമി ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിനോദങ്ങൾ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അവിസ്മരണീയമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.

വിവരങ്ങൾക്ക്: ഷാജിമോൻ വടക്കൻ 914 572 1368, ജോ ആന്റണി 914 469 9768, ജോബി ചക്കാലക്കൽ 914 589 8954, ഷൈജു കളത്തിൽ 914 330 7378, നിഷാദ് പൈറ്റതറയിൽ 914 2627513, ദീപു പട്ടാണിപുരക്കൽ 336 420 2796, ബിനോയി ജോസഫ് 914 514 7192, സാജു പീച്ചാട്ട് 914 299 1357, സുബാഷ് ആനാറ്റിൽ 914 602 5886.

വിലാസം: Congregation Kol Ami, 252, Soundview Ave, White plains.

റിപ്പോർട്ട്: ഷോളി കുമ്പിളുവേലി