ഒഐസിസി നോർക്ക ഹെല്പ് ഡെസ്ക്
Thursday, November 24, 2016 10:14 AM IST
റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നോർക്ക ഹെല്പ് ഡെസ്ക് നവംബർ 25ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നു മുതൽ വൈകുന്നേരം ഏഴു വരെ സഫ മക്ക ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

പുതിയ കാർഡ്, കാലാവധി കഴിഞ്ഞ കാർഡ് പുതുക്കൽ, ക്ഷേമ നിധി എന്നിവയ്ക്കുള്ള അപേക്ഷകൾ ഇവിടെ സ്വീകരിക്കും. കാലാവധി കഴിയാത്ത ഇഖാമ, പാസ്പോർട്ടിന്റെ ആദ്യത്തേയും അവസാനത്തേയും പേജിന്റെ കോപ്പി, വീസ പേജ് തുടങ്ങിയവ അപേക്ഷകർ കൊണ്ടുവരേണ്ടതാണ്. കാർഡ് പുതുക്കുന്നതിനു കാലാവധി കഴിഞ്ഞ കാർഡിന്റെ കോപ്പി ആവശ്യമായിവരും. നോർക്ക ഹെല്പ് ഡെസ്കിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കുന്നവരുടെ ഉത്തരവാദിത്വമേ ഒഐസിസിസി സെൻട്രൽ കമ്മിറ്റി ഏറ്റെടുക്കുകയുള്ളുവെന്ന് കൺവീനർ യഹ്യയ കൊടുങ്ങലൂർ പറഞ്ഞു.

വിവരങ്ങൾക്ക് യഹ്യയ 0559451486, നാദിർഷ (എറണാകുളം) 0501650570, അജയൻ (ചെങ്ങന്നൂർ) 0506454690, അമീർ പട്ടണത്ത് 0567844919.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ