സ്വീകരണം നൽകുന്നു
Thursday, November 24, 2016 7:02 AM IST
ലോസ്ആഞ്ചലസ്: പ്രശസ്ത സംവിധായകൻ ഡോ. ബിജുകുമാറിന് ലോസ് ആഞ്ചലസ് മലയാളി സംഘടനകൾ സംയുക്‌തമായി സ്വീകരണം നൽകുന്നു. നവംബർ 30ന് വൈകുന്നേരം 6.30ന് അർട്ടീഷ്യ സിറ്റിയിലുള്ള താരാസ് ഹിമാലയൻ കുസീനിൽ (17221 Pioneer Blvd, Artesia CA 90701) ആണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

28ന് (തിങ്കൾ) സാന്താ മോണിക്കാ ഡിക്ക് ക്ലാർക്ക് സ്ക്രീനിംഗ് റൂമിൽ ‘കാട് പൂക്കുന്ന നേരം’ എന്ന ചിത്രത്തിന്റെ ഗോൾഡൻ ഗ്ലോബ് നോമിനേഷനുവേണ്ടിയുള്ള ഔദ്യോഗിക സ്ക്രീനിംഗിൽ പങ്കെടുക്കാനാണ് അദ്ദേഹം ലോസ്ആഞ്ചലസിൽ എത്തിയത്.

വിവരങ്ങൾക്ക്: വിൻസൻ വർഗീസ് 5622397608.

റിപ്പോർട്ട്: ജോൺസൺ ചീക്കംപാറയിൽ