ഡാളസിൽ ഡോ. ബാലമുരളികൃഷ്ണക്ക് ശ്രദ്ധാഞ്ജലി
Thursday, November 24, 2016 6:58 AM IST
ഡാളസ്: കർണാടിക് സംഗീതത്തിന്റെ കുലപതി അന്തരിച്ച ഡോ. മംഗലംപള്ളി ബാലമുരളികൃഷ്ണക്ക് ഡാളസ് പ്രവാസി സമൂഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ഇർവിംഗ് അമരാവതി ഇന്ത്യൻ റസ്റ്ററന്റിൽ നവംബർ 22ന് ചേർന്ന അനുശോചന സമ്മേളനത്തിൽ ഡോ. പ്രസാദ് തോട്ടക്കൂറ, കർണാടിക് സംഗീതത്തിന് ബാലമുരളികൃഷ്ണ നൽകിയ സംഭാവനകളെ അനുസ്മിരിച്ചു. ഡാളസിലെ തെലുങ്ക് സമൂഹത്തോട് അടുത്ത സൗഹൃദം പുലർത്തിയിരുന്ന സംഗീതജ്‌ഞന്റെ വേർപാട് സംഗീത ലോകത്തിന് മാത്രമല്ല സമൂഹത്തിലെ ഓരോ വ്യക്‌തികൾക്കും കനത്ത നഷ്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ തെലുങ്ക് അസോസിയേഷൻ പ്രസിഡന്റ് സുബ്രഹ്മണ്യം, റാവു കൽവാല, ബാലമുരളി കൃഷ്ണയുടെ ബാല്യകാല സുഹൃത്ത് മീനാക്ഷി അനിപിണ്ടി, ചന്ദ്രദാസ്, മധുകുരി, ശ്യാമള റംല, ശാന്തവിശ്വനാഥൻ എന്നിവരും പ്രസംഗിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ