കെഎംസിസി അന്താരാഷ്ര്‌ട വോളിക്ക് വെള്ളിയാഴ്ച തുടക്കമാകും
Thursday, November 24, 2016 6:55 AM IST
റിയാദ്: നാലാമത് വെസ്റ്റേൺ യൂണിയൻ കെഎംസിസി അന്താരാഷ്ര്‌ട വോളിബാൾ ടൂണമെന്റിന് (വെള്ളി) വൈകുന്നേരം ഏഴിന് ഷിഫ അൽ ജസീറക്ക് പിറകുവശമുള്ള ഫ്ളെഡ്ലൈറ്റ് ഗ്രൗണ്ടിൽ തുടക്കമാകും.

ഉദ്ഘാടന മത്സരത്തിൽ അറബ്കോ കാർഗോ സ്പാങ്കേഴ്സ് ഫിലിപ്പൈൻസ് ദമാമുമായി ഏറ്റുമുട്ടും. വെള്ളിയാഴ്ച ദിവസങ്ങളിൽ വൈകുന്നേരമാണ് മത്സരങ്ങൾ. ഖോബാർ ബ്രദേഴ്സ്, ബെങ്കൽ സ്പോർട്സ് ജുബൈൽ, സൗദി സിറാമിക് സ്പോർട്സ്, ബത്ത സ്റ്റാർ, നിമർ സ്പോർട്സ്, സ്റ്റാർ സ്പോർട്സ് എന്നീ പ്രമുഖ ടീമുകൾ ടൂർണമെന്റിൽ അണിനിരക്കും. ഡിസംബർ 30നാണ് ഫൈനൽ.

ടൂർണമെന്റ് കമ്മിറ്റി സംഘടിപ്പിച്ച സ്നേഹവിരുന്ന് കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുന്നുമ്മൽ കോയ

അധ്യക്ഷത വഹിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ എസ്.വി. അർഷുൽ അഹമ്മദ് ടൂർണമെന്റ് വിശദീകരണം നൽകി. ലോഗോ പ്രകാശനം എജിസി ഗ്രൂപ്പ് എംഡി അലി പുറക്കാട്ടീരിക്ക് നൽകി വെസ്റ്റേൺ യൂണിയൻ സൗത്ത് ഏഷ്യൻ ഇൻചാർജ് അൻവർ ഖാൻ നിർവഹിച്ചു. ഫിക്സചർ പ്രകാശനം ന്യൂ സഫ മക്ക ക്ലിനിക് എംഡി വി.എം. അഷ്റഫ് അൽ മദീന ഗ്രൂപ്പ് ബിസിനസ് ഡവലപ്മെന്റ് മാനേജർ ഫൈസൽ ബിൻ അഹമ്മദിന് നൽകി നിർവഹിച്ചു. മുസ്തഫ കവ്വായി, രവീന്ദ്രൻ നവോദയ, പി.പി. അബ്ദുൾ അസീസ് ഒഐസിസി, ഹമീദ് വാണിമേൽ, ഷക്കീബ് കൊളക്കാടൻ, യു.പി. മുസ്തഫ, ഷാജി ആലപ്പുഴ, അബ്ദുസമദ് കൊടിഞ്ഞി, ബഷീർ താമരശേരി, നൗഷാദ് കട്ടുപ്പാറ, അബ്ദുൾ ഹമീദ് തോട്ട, അലി വയനാട്, കബീർ വൈലത്തൂർ, അസീസ് വെങ്കിട്ട, റാഷിദ് ദയ, നാസർ അണ്ടോണ, താനിക്കൽ മുഹമ്മദ് മാസ്റ്റർ, മുഹമ്മദ് കളപ്പാറ, ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ അബ്ദുൾ നാസർ മാങ്കാവ്, സിറ്റി കെഎംസിസി പ്രസിഡന്റ് സി.പി. സൈതു മീഞ്ചന്ത എന്നിവർ പ്രസംഗിച്ചു. അബ്ദുള്ള കോട്ടാംപറമ്പ്, ഷൗക്കത്ത് പന്നിയങ്കര, ഉമ്മർ മീഞ്ചന്ത, നൗഷാദ് മാത്തോട്ടം, നജ്മുദീൻ കിണാശേരി, ഇബ്രാഹിം കായലം, അസ് ലം കിണാശേരി, ഹനാൻ ബിൻ ഫൈസൽ നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ