കല കുവൈറ്റ് ‘മഴവില്ല് 2016’ സമ്മാനദാനം നവംബർ 26ന്
Wednesday, November 23, 2016 10:18 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി ഖൈത്താൻ കാർമൽ സ്കൂളിൽ നടത്തിയ ചിത്രരചനാമത്സര വിജയികൾക്കുള്ള സമ്മാനദാനം നവംബർ 26ന് (ശനി) വിതരണം ചെയ്യും.

വൈകുന്നേരം 5.30ന് അബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

സീനിയർ വിഭാഗത്തിൽ കാതറിൻ വിസ്മയ ബിജു (ഭാവൻസ്), ജൂണിയർ വിഭാഗത്തിൽ സ്വചന്ദ രോയി മാത്യു (ഗൾഫ് ഇന്ത്യൻ സ്കൂൾ), സബ് ജൂണിയർ വിഭാഗത്തിൽ നോയൽ അലക്സ് സിറിൽ (ലേണേഴ്സ് അക്കാഡമി), കിന്റർഗാർഡൻ വിഭാഗത്തിൽ മോഹിത് സായി (ഡോൺ ബോസ്കോ) എന്നിവരാണ് മത്സരങ്ങളിലെ വ്യക്‌തിഗത സ്വർണമെഡൽ ജേതാക്കൾ. മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.kalakuwait.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

വിവരങ്ങൾക്ക്: 97262978,97683397, 66407670, 66174811.

റിപ്പോർട്ട്: സലിം കോട്ടയിൽ