പ്രബന്ധ രചനാമത്സരം
Wednesday, November 23, 2016 8:45 AM IST
കുവൈത്ത്: ഐസിഎഫ് മീലാദ് കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ‘മുഹമ്മദ് നബി(സ)യുടെ സ്നേഹലോകം’ എന്നതാണ് ഉപന്യാസ വിഷയം. മൂന്നു പേജിൽ

കവിയാത്ത രചനകൾ ഡിസംബർ 10നകം ശരളസൗംമശേ*ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുകയോ, ഐസിഎഫ് നാഷണൽ, മേഖലാ ഓഫീസുകളിൽ നേരിട്ട് ഏൽപ്പിക്കുകയോ ചെയ്യാം. ഏറ്റവും നല്ല

രചന ഐസിഎഫ് മുഖപത്രമായ ‘പ്രവാസി വയന’ മാസികയിൽ പ്രസിദ്ധീകരിക്കുകയും ഡിസംബർ 16ന് അബാസിയയിൽ നടക്കുന്ന പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ഹുബുറസൂൽ പ്രഭാഷണ വേദിയിൽ ഉപഹാരം സമ്മാനിക്കുകയും ചെയ്യും.

മീലാദ് കാമ്പയിന്റെ ഭാഗമായി നാലു മേഖലകളിലായി സാമൂഹ്യ, സാംസ്കാരിക വ്യക്‌തിത്വങ്ങളെ പങ്കെടുപ്പിച്ച് ടേബിൾ ടോക്ക്, മാനവിക സൗഹാർദ്ദം വിളിച്ചോതുന്ന ‘സ്നേഹവിരുന്ന്’, കുടുംബിനികൾക്ക് മാത്രമായി ടെലിക്വിസ്, വിദ്യാർഥികൾക്കായി കലാ മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ 10ന് മൻസൂരിയ്യയിലെ ഷെയ്ഖ് രിഫായി ദീവാനിയിൽ മൗലിദ് പാരായണവും ഭക്ഷണ വിതരണവും നടക്കും. പരിപാടികളുടെ വിജയത്തിനായി ഏവരുടേയും പങ്കാളിത്തവും സഹകരണവും ഐസിഎഫ് ഭാരവാഹികൾ അഭ്യർഥിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ