കാഞ്ഞങ്ങാട് മുസ് ലിം യത്തീംഖാന കുവൈത്ത് ശാഖക്ക് പുതിയ നേതൃത്വം
Wednesday, November 23, 2016 8:44 AM IST
കുവൈത്ത് സിറ്റി: കാഞ്ഞങ്ങാട് മുസ് ലിം യത്തീം ഖാന കുവൈത്ത് ശാഖക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. നവംബർ 18ന് അബാസിയയിലുള അപ്സര റസിഡന്റ്സിൽ ചേർന്ന ജനറൽ ബോഡിയോഗത്തിൽ മുൻ പ്രസിഡന്റ് അപ്സര മഹ്മൂദിന്റെ അധ്യക്ഷത വഹിച്ചു. മുൻ സെക്രട്ടറി എ. അബ്ദുള്ള, ട്രഷറർ ഫൈസൽ ചുള്ളിക്കര എന്നിവർ പ്രസംഗിച്ചു.

തുടർന്ന് പുതിയ ഭാരവാഹികളായി കമറുദ്ദീൻ (പ്രസിഡന്റ്), പി.എ. നാസർ, മുഹമ്മദ് ആറങ്ങാടി, യൂസഫ് കൊതിക്കൽ, ഹനീഫ് പള്ളിക്കര (വൈസ് പ്രസിഡന്റുമാർ), ഹസൻ ബല്ല (ജനറൽ സെക്രട്ടറി), എച്ച്. അഷ്റഫ്, ഹനീഫ് പാലായി, സമദ് കൊട്ടോടി, ഷംസുദ്ദീൻ ബദ്രിയ (സെക്രട്ടറിമാർ), ഫൈസൽ ചുള്ളിക്കര (ട്രഷറർ), മൊയ്തു ഇരിയ (ഓഡിറ്റർ) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മഹ്മൂദ് അബ്ദുള്ള, എ. അബൂച്ച, പി.എച്ച്, അബ്ദുൽ റഹ്മാൻ, സി.എച്ച്. മജീദ്, ഫലാൽ, കെ.വി. ശരീഫ്, അലി മാണിക്കോത്, സുബൈർ കള്ളാർ, നാസർ ചുള്ളിക്കര, മുഹമ്മദ് മാണിക്കോത്, സുഹൈൽ ബല്ല, ഇബ്രാഹിം, സത്താർ കൊളവയൽ, റഷീദ് മാണിക്കോത്, സി.എച്ച്. മുഹമ്മദ് കുൻഹി, മുഹമ്മദ് കുഞ്ഞി ഹദ്ദാദ്, മുഹമ്മദ് കുഞ്ഞി ആവിക്കൽ, പാലക്കി അബ്ദുൾ റഹ്മാൻ, ഹംസ ബല്ല കടപ്പുറം, പടിഞ്ഞാർ അബൂച്ച, സൈനുദ്ദീൻ കല്ലൂരാവി, ഹാരിസ് മുട്ടുന്തല, സിഎച്ച്. ഫൈസൽ എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ