മദ്രസ ഫെസ്റ്റ് 2016
Wednesday, November 23, 2016 7:36 AM IST
റിയാദ്: വിവിധ മത സാമൂഹ്യ സംഘടനകളുടെ കീഴിൽ പ്രവർത്തിക്കുന്ന പത്തോളം മദ്രസകളിലെ വിദ്യാർഥി വിദ്യാർഥിനികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫ്രന്റ്സ് ക്രിയേഷൻസ് വിജ്ഞാനമേള സംഘടിപ്പിക്കുന്നു.

‘മദ്രസ ഫെസ്റ്റ് 2016 ദി മെസേജ്’ എന്ന പേരിൽ അൽ മദീന ഹൈപ്പർ ഓഡിറ്റോറി യത്തിൽ നവംബർ 24ന് (വ്യാഴം) വൈകുന്നേരം ഏഴിന് നടക്കുന്ന പരിപാടിയിൽ മലയാള പ്രസംഗം, ഇസ് ലാമിക് പ്രശ്നോത്തരി, ഭക്തിഗാനങ്ങൾ, വായന മത്സരം, ഖുർആൻ പാരായണ മത്സരം, ബാങ്കുവിളി മത്സരം, റിയാദിലെ മികച്ച വിദാർഥിയെയും വിദ്യാർഥിനിയെയും കണ്ടെത്തുന്ന മാസ്റ്റർ ആൻഡ് മിസ് റിയാദ് മത്സരം എന്നിവ നടക്കും.

മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും. ഏക സിവിൽ കോഡിനെതിരെ ‘മതേതര പ്രതിരോധം’ എന്ന വിഷയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖർ സംബന്ധിക്കും. സദസിൽ നിന്നും ലക്കി ഡ്രോയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേർക്ക് പ്രത്യേക ഉപഹാരങ്ങൾ സമ്മാനിക്കും.

വിവരങ്ങൾക്ക്: 050 9460 972, 056 100 4373.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ