ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി ശിശുദിനാഘോഷം സംഘടിപ്പിച്ചു
Wednesday, November 23, 2016 3:06 AM IST
റിയാദ്: ചരിത്രം വക്രീകരിക്കയും തമസ്ക്കരിക്കയും തിരുത്തപ്പെടുകയുമൊക്കെ ചെയ്യുന്ന പുതിയ കാലത്ത് ചരിത്രബോധമുള്ള തലമുറയെ വാർത്തെടുക്കുക എന്നത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണെന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ശിശുദിനാഘോഷത്തിൽ സംബന്ധിച്ച് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പ്രോഗ്രാം കമ്മിറ്റി കൺവീനർ രഘുനാഥ് പറശിനിക്കടവ് അധ്യക്ഷത വഹിച്ച ചടങ്ങ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വി. നാരായണൻ മുഖ്യാതിഥി ആയിരുന്നു. അബ്ദുള്ള വല്ലാഞ്ചിറ, ഷാജി കുന്നിക്കോട്, സജി കായംകുളം, യഹ്യ കൊടുങ്ങല്ലൂർ, ഷംനാദ് കരുനാഗപ്പള്ളി, ഷാജി സോണ,നൗഫൽ പാലക്കാടൻ, റസാക്ക് പൂക്കോട്ടുംപാടം, നവാസ് വെള്ളിമാട്കുന്ന്,സജാദ് ഖാൻ,, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, ജോർജ് കുട്ടി മാക്കുളം,മുസ്തഫ പാണ്ടിക്കാട്, ബാലു കൊല്ലം,എൽ.കെ. അജിത് എന്നിവർ ആശംസകൾ നേർന്നു. ഷഫീക് കിനാലൂർ സ്വാഗതവും ബഷീർ കോട്ടയം നന്ദിയും പറഞ്ഞു. ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇന്റർ സ്കൂൾ മത്സരങ്ങളിൽ റിയാദിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറു കണക്കിന് വിദ്യാര്തഥികൾ വാശിയോടെ പങ്കെടുത്തു.

കൂടുതൽ പോയിന്റുകൾ നേടി യാര ഇന്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായപ്പോൾ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ റണ്ണർ അപ്പായി. ഹഫ്സ ടീച്ചർ അവതാരകയായിരുന്നു. അസീസ് കോഴിക്കോട്, ബാസ്റ്റിൻ ജോർജ്, വർഗീസ് ജോർജ് എറണാകുളം, അമീർ പട്ടണം, ഗിരീഷ് പാലക്കാട്, മുനീർ കോക്കല്ലൂർ, സക്കീർ ദാനത്ത്, ഷാനവാസ് തിരുവനന്തപുരം, സജീഷ് കൂടാളി, ബെന്നി വാടാനപ്പള്ളി, സലാം ഇടുക്കി, അജയൻ ചെങ്ങന്നൂർ, മോഹൻ ദാസ് വടകര, ഷാഫി കൊടിഞ്ഞി, വാഹിദ് വാഴക്കാട്,ഹാഷിം പാപ്പിനിശേരി, ജാഫർ കാപ്പിൽ, രാജു ആലപ്പുഴ, സാബു കൊല്ലം, സഫാദ് കോഴിക്കോട്, അൻസാർ , സിറാജ്, ജംഷാദ് തുവ്വൂർ, ഷാജി നിലമ്പൂർ, വിജയൻ നെയ്യാണ്റ്റിങ്കര, അബ്രഹാം നെല്ലായി, ഷിജു കോശി എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ