മുഹബത്തെ റസൂൽ പ്രചാരണ സമ്മേളനം 25ന്
Tuesday, November 22, 2016 9:36 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാമിക് കൗൺസിൽ കേന്ദ്ര കമ്മിറ്റി ഡിസംബർ 15, 16 തീയതികളിൽ സംഘടിപ്പിക്കുന്ന മുഹബത്തെ റസൂൽ നബിദിന മഹാ സമ്മേളനത്തിന്റെ പ്രചാരണാർഥം ഇസ് ലാമിക് കൗൺസിൽ ഫർവാനിയ മേഖല കമ്മിറ്റി ‘പുണ്യ നബിയേ അങ്ങ് കാരുണ്യമാണ്’ എന്ന ശീർഷകത്തിൽ പ്രചാരണ സമ്മേളനം സംഘടിപ്പിക്കുന്നു. നവംബർ 25ന് വെള്ളി ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിലാണ് പരിപാടി.

ഡിസംബറിൽ അബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ് ലിയാർ, സയിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, ബഷീർ ഫൈസി ദേശമംഗലം തുടങ്ങിയ പ്രഗത്ഭർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ