ജേക്കബ് പുന്നൂസിന് സ്വീകരണം നൽകി
Tuesday, November 22, 2016 9:35 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ നേതൃത്വത്തിൽ മുൻ കേരള ഡിജിപി ജേക്കബ് പുന്നൂസ് ഐപിഎസിന് ഡാളസിലെ മലയാളി സമൂഹം സ്വീകരണം നൽകി.

നവംബർ 21ന് വൈകുന്നേരം ഗാർലൻഡ് ഇന്ത്യാ കൾചറൽ സെന്ററിൽ സ്വീകരണ യോഗത്തിൽ ഡാളസിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്തു.

ജേക്കബ് പുന്നൂസ് തന്റെ കർമ രംഗത്തെ അനുഭവങ്ങളും കേരളത്തിലെ വർത്തമാന സാഹചര്യങ്ങളും പ്രവാസികളുമായി പങ്കുവച്ചു. വിദ്യാഭ്യാസത്തിനു നൽകിയ പ്രാധാന്യമാണ് കേരളത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി എത്തുന്നതിനും മുൻപേ നമ്മുടെ ഗ്രാമങ്ങളിൽ മികച്ച മികച്ച ഹൈസ്കൂളുകൾ ഉണ്ടായിരുന്നു. എന്നാൽ മികച്ച അടിസ്‌ഥാന സൗകര്യമുള്ള കലാലയങ്ങളിൽ ഇപ്പോൾ മികച്ച അധ്യാപകരില്ല എന്ന വൈരുധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യാ കൾചറൽ സെക്രട്ടറി ഷിജു ഏബ്രാഹാം ജേക്കബ് പുന്നൂസിനെ സദസിനു പരിചയപ്പെടുത്തി. അസോസിയേഷൻ പ്രസിഡന്റ് ബാബു തോമസ്, അസോസിയേഷൻ സെക്രട്ടറി റോയ് കൊടുവത്ത് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ