മഴവില്ല് 2016 വിജയികളെ പ്രഖ്യാപിച്ചു
Tuesday, November 22, 2016 9:27 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ശിശുദിനത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ‘മഴവില്ല് 2016’ ചിത്ര രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

നവംബർ 11ന് ഖൈത്താൻ കാർമൽ സ്കൂളിൽ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഭാവൻസ് സ്കൂൾ ‘മഴവില്ല് 2016’ ട്രോഫി കരസ്‌ഥമാക്കി. സീനിയർ വിഭാഗത്തിൽ കാതറിൻ വിസ്മയ ബിജു (ഭാവൻസ്), ജൂണിയർ വിഭാഗത്തിൽ സ്വചന്ദ രോയി മാത്യു (ഗൾഫ് ഇന്ത്യൻ സ്കൂൾ), സബ് ജൂണിയർ വിഭാഗത്തിൽ നോയൽ അലക്സ് സിറിൽ (ലേണേഴ്സ് അക്കാഡമി), കിന്റർഗാർഡൻ വിഭാഗത്തിൽ മോഹിത് സായി (ഡോൺ ബോസ്കോ) എന്നിവർ നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വ്യക്‌തിഗത സ്വർണമെഡൽ ജേതാക്കളായി. സീനിയർ വിഭാഗത്തിൽ മധുകൃഷ്ണൻ മുകുന്ദൻ (ഭാവൻസ്) രണ്ടാം സ്‌ഥാനവും അപൂർവ രാമചന്ദ്രൻ (ഭാവൻസ്) മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. ജൂണിയർ വിഭാഗത്തിൽ ഹരിഗോവിന്ദ് സജിത്ത് (കാർമൽ സ്കൂൾ) രണ്ടാം സ്‌ഥാനവും ജിഷ മരിയ ജോസഫ് (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ) മൂന്നാം സ്‌ഥാനവും നേടി. സബ് ജൂണിയർ വിഭാഗത്തിൽ ഹരിശങ്കർ സജിത്ത് (കാർമൽ സ്കൂൾ) രണ്ടാം സ്‌ഥാനവും മെറിൻ അന്ന ജെയിസ് (ഭാവൻസ്) മൂന്നാം സ്‌ഥാനവും നേടിയപ്പോൾ കിന്റർഗാർഡൻ വിഭാഗത്തിൽ ശ്രീനിവാസൻ ശ്രീജിത്ത് (ജാബ്രിയ ഇന്ത്യൻ സ്കൂൾ) രണ്ടാം സ്‌ഥാനവും റൂഹി സാഷ ഒസാരിയോ (കാർമൽ സ്കൂൾ) മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. ഓരോ വിഭാഗങ്ങളിലെ പ്രോത്സാഹന സമ്മാനങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. വിജയികൾക്കുള്ള സമ്മാനദാനം നവംബർ 26ന് (ശനി) വൈകുന്നേരം 5.30ന് അബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യും.

വിവരങ്ങൾക്ക് കല കുവൈറ്റ് വെബ്സൈറ്റ് (www.kalakuwait.com) സന്ദർശിക്കുക.

റിപ്പോർട്ട്: സലിം കോട്ടയിൽ