സാഹിത്യോത്സവ്: ജിദ്ദ സോണിന് കലാകിരീടം
Tuesday, November 22, 2016 9:25 AM IST
ത്വായിഫ്: ആർഎസ്സി നാഷണൽ തല സാഹിത്യോത്സവിന് ത്വായിഫിൽ ഉജ്‌ജ്വല പരിസമാപ്തി. പൈതൃകത്തിന്റെ സൗന്ദര്യവും മാപ്പിളകലകളുടെ താള ഭംഗിയും ഒത്തിണങ്ങിയ സാഹിത്യ കലാ മൽസരങ്ങളിൽ കഴിഞ്ഞ മൂന്നു തവണയും വിജയികളായ റിയാദിനെ രണ്ടാം സ്‌ഥാനത്തേയ്ക്ക് പിന്തള്ളി 226 പോയിന്റുകളോടെ ജിദ്ദ സോൺ കലാ കിരീടം ചൂടി.

റിയാദ് സോണിന് 195 പോയിന്റുകളാണ് ലഭിച്ചത്. 87 പോയിന്റുകൾ നേടിയ ജുബൈൽ സോണിനാണ് മൂന്നാംസ്‌ഥാനം. സെക്കന്ററി വിഭാഗത്തിൽ മൽസരിച്ച റിയാദിൽ നിന്നുള്ള ബാസിൽ ആണ് കലാപ്രതിഭ. ജൂണിയർ വിഭാഗത്തിൽ ജുബൈലിൽ നിന്നുള്ള ഹുദൈഫ് മണ്ണൂം സീനിയർ വിഭാഗത്തിൽ ത്വായിഫ് സോണിലെ മുഹമ്മദ് മുസ്തഫയും അതാത് വിഭാഗത്തിലെ കൂടുതൽ പോയിന്റുകൾ കരസ്‌ഥമാക്കി.

നവംബർ 18ന് രാവിലെ സ്വാഗതസംഘം ചെയർമാൻ കബീർ മുസ്ലിയാർ പടിയൂർ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായി. ജൂണിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി മുപ്പത്തി ഒമ്പത് ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. യൂണിറ്റ്, സെക്ടർ, സോൺ മൽസരങ്ങളിൽ വിജയിച്ച പ്രതിഭകളാണ് ത്വായിഫിൽ സൗദി ദേശീയ മത്സരത്തിൽ പങ്കെടുത്തത്.

നാഷനൽ കലാലയം സമിതിക്ക് കീഴിൽ ദമാമിൽ ‘സാഹിത്യം, സംസ്കാരം; സ്വത്വവും സത്തയും’ എന്ന വിഷയത്തിൽ എഴുത്തുകാരൻ കെ.പി. രാമനുണ്ണി പ്രഭാഷണം സംഘടിപ്പിച്ചു. കൂടാതെ സാഹിത്യം, ഭാഷ, സംസ്കരം , കല, കമ്പോളം, എന്നീ വിഷയങ്ങളുടെ വിവിധ വശങ്ങൾ ചർച്ചക്കെടുത്ത് സൗദിയിലെ സോൺ കേന്ദ്രങ്ങളിൽ വിചാരസദസുകളും സംഘടിപ്പിച്ചു.

വിവിധ തലങ്ങളിൽ നടന്ന സാഹിത്യോൽസവ് പരിപാടികളിൽ സാഹിത്യ സാംസ്കാരിക സാമൂഹ്യ പൊതു രംഗത്തുള്ള പ്രമുഖർ പങ്കാളികളായി. നാഷണൽ സാഹിത്യോൽസവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദിയുടെ വായനാകൂട്ടം പ്രസിദ്ധീകരിച്ച ‘സകല’ സപ്ലിമെന്റ് സയിദ് മശ്ഹൂദ് തങ്ങൾ, അഷ്റഫ് ഹാജി ത്വായിഫിന് നൽകി പ്രകാശനം ചെയ്തു. 2017 ലേക്കുള്ള റിസാല കലണ്ടർ സ്ട്രോംഗ് ലൈറ്റ് എംഡി നാസർ ഹാജി ഓമച്ചപ്പുഴ, അബ്ദുർറബ് ജിദ്ദക്ക് നൽകി പ്രകാശനം ചെയ്തു.

പ്രമുഖ ഹിന്ദുസ്‌ഥാനി, ഖവാലി ഗായകനും കേരള മാപ്പിളകലാ അക്കാദമി സൗദി നാഷനൽ ട്രഷററും ജിദ്ദ ചാപ്റ്റർ പ്രസിഡന്റുമായ സയിദ് മശ്ഹൂദ് തങ്ങൾ മുഖ്യാതിഥിയായിരുന്നു. ജാബിറലി പത്തനാപുരം, ലുഖ്മാൻ പാഴൂർ, അബ്ദുറഹിം കോട്ടക്കൽ, നൗഫൽ ചിറയിൽ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. അബ്ദുൽ ബാരി നദ്വി, സിറാജ് വേങ്ങര, ലുഖ്മാൻ വിളത്തൂർ, ബാസിത്ത് അഹ്സനി എന്നിവർ സംസാരിച്ചു. അലികുഞ്ഞി മുസ്ലിയാർ, ഗഫൂർ വാഴക്കാട്, മുസ്തഫ മുക്കൂട്, ശരീഫ് മണ്ണൂർ, അഷ്റഫ് കൊടിയത്തൂർ, ഖലീർ റഹ്മാൻ കൊളപ്പുറം, സലീം ഒലപ്പീടിക, മഹ്മൂദ് സഖാഫി മാവൂർ, അബ്ദുന്നാസർ അൻവരി, ബഷീർ മാസ്റ്റർ, ഇഹ്തിഷാം തലശേരി എന്നിവർ സംബന്ധിച്ചു. സ്വാഗത സംഘം ഭാരവാഹികളായ അബ്ദുൽ അസീസ്മഖ്ദൂമി, ഇബ്റാഹിം ഹാജി കോട്ടക്കൽ, ആസിഫ് അഷ്റഫി, ഹമീദ് പരപ്പനങ്ങാടി, കബീർ മഞ്ഞപ്പറ്റ, ജാബിർ വാഴക്കാട്, ബഷീർ അഷ്റഫി, കെ.പി.എം. കുട്ടി സഖാഫി ഒളമതിൽ, ഷുകൂറലി ചെട്ടിപ്പടി, സുജീർ പുത്തൻപള്ളി, യാസിർ അറഫാത്ത്, കബീർ ചേളാരി, ഇഖ്ബാൽ വെളിയങ്കോട്, അൻവർ അബ്ദുൾ ഖാദർ, ത്വൽഹത്ത് കൊളത്തറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.