മാപ്പിന് നവ നേതൃത്വം, അനു സ്കറിയ പ്രസിഡന്റ്
Tuesday, November 22, 2016 2:36 AM IST
ഫിലാഡൽഫിയ: മൂന്നര പതിറ്റാണ്ടായി ഫിലാഡൽഫിയയിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ മാപ്പിന്റെ 2016 നവംബർ മാസം 20–നു വൈകിട്ട് 5.30–നു മാപ്പ് കമ്യൂണിറ്റി സെന്ററിൽ കൂടിയ പൊതുയോഗത്തിൽ 2017 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ട്രസ്റ്റി ബോർഡ് അംഗങ്ങൾ: സാബു സ്കറിയ, ബാബു കെ. തോമസ്, ജോൺസൺ മാത്യു, ഏലിയാസ് പോൾ. പ്രസിഡന്റ്– അനു സ്കറിയ, വൈസ് പ്രസിഡന്റ്– സിജു ജോൺ, ജനറൽ സെക്രട്ടറി– ചെറിയാൻ കെ. കോശി, സെക്രട്ടറി – ബെൻസൺ വി. പണിക്കർ, ട്രഷറർ– തോമസ് ചാണ്ടി, അക്കൗണ്ടന്റ് – ജോൺ ശമുവേൽ, കൺവീനേഴ്സ്– ആർട്സ്– തോമസ് കുട്ടി വർഗീസ്, സ്പോർട്സ് – ലിജോ ജോർജ്, യൂത്ത്– ബെയ്സിൽ പി. ഏലിയാസ്, പബ്ലിസിറ്റി ആൻഡ് പബ്ലിക്കേഷൻ – സന്തോഷ് ഏബ്രഹാം, വിദ്യാഭ്യാസം– വിവരസാങ്കേതികവിദ്യ– ജോബി ജോൺ, മാപ്പ് ഐ.സി.സി– ഫിലിപ്പ് ജോൺ, ചാരിറ്റി * കമ്യൂണിറ്റി– അലക്സ് അലക്സാണ്ടർ, ലൈബ്രറി– ജയിംസ് പീറ്റർ, ഫണ്ട് റൈസിംഗ് – യോഹന്നാൻ ശങ്കരത്തിൽ, മെമ്പർഷിപ്പ്– ജോൺ ഫിലിപ്പ് (ബിജു), വിമൻസ് ഫോറം– സിബി ചെറിയാൻ, കമ്മിറ്റി മെമ്പേഴ്സ്– ടോം തോമസ്, ജോയി കെ. ദേവസ്യ, ബാബു തോമസ്, തോമസ് കെ. ജോർജ്, ദാനിയേൽ പി. തോമസ്, ലിസി തോമസ്, തോമസ് പി. ജോർജ്, വർഗീസ് പി. ചാക്കോ, ഉമ്മൻ മത്തായി, ഷാലു പുന്നൂസ്. ഓഡിറ്റേഴ്സ്– ദീപു ചെറിയാൻ, ബോബി വർക്കി.



സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ചുക്കാൻ പിടിച്ചത് ട്രസ്റ്റി ബോർഡ് അംഗങ്ങളായ സാബു സ്കറിയയും, തോമസ് എം. ജോർജും ആണ്. പി.ആർ.ഒ ജോർജുകുട്ടി ജോർജ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം