സാഹിത്യമുന്നേറ്റം സാധ്യമായിടത്ത് സംസ്കാരിക ലോപമുണ്ടാകില്ല: കെ.പി. രാമനുണ്ണി
Monday, November 21, 2016 8:22 AM IST
ദമാം: സാഹിത്യ മുന്നേറ്റം സാധ്യമായിടത്ത് സാംസ്കാരിക ലോപം സംഭവിക്കില്ലെന്ന് മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് അഡ്മിനുമായ കെ.പി. രമനുണ്ണി. റിസാല സ്റ്റഡി സർക്കിൾ നാഷണൽ സാഹിത്യോത്സവിന്റെ ഭാഗമായി സാഹിത്യം സംസ്കാരം സ്വത്വവും സത്തയും എന്ന വിഷയത്തിൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച സാഹിത്യ സദസിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ നവീകരണത്തിനും രാഷ്ട്രീയവും സാംസ്കാരികവുമായ ഉന്നമനത്തിനുമാണ് സാഹിത്യ സൃഷ്ടികൾ. സാഹിത്യത്തിന്റേയും സംസ്കാരത്തിന്റേയും തത്വങ്ങളിൽ വെളളം ചേർക്കുമ്പോഴാണ് യഥാർഥ സത്ത നഷ്ടപ്പെടുന്നത്. സംഘപരിവാറിന്റെ സാംസ്കാരിക ദേശീയതയിൽ ന്യൂനപക്ഷ മത തത്വങ്ങൾ ബലി കഴിക്കേണ്ടിവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അബ്ദുൾ ബാരി നദ്വി അധ്യക്ഷത വഹിച്ചു. ലുഖ്മാൻ വിളത്തൂർ, ഇഖ്ബാൽ വെളിയങ്കോട് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം