അയപ്പ മണ്ഡല പൂജ തുടങ്ങി
Monday, November 21, 2016 8:13 AM IST
മിനിയാപോലീസ്: മിനസോട്ടയിലെ ഹിന്ദു ക്ഷേത്രത്തിൽ അയ്യപ്പ മണ്ഡല പൂജക്ക് ഭക്‌തി നിർഭരമായ തുടക്കം. ഡിസംബർ 26 വരെ എല്ലാ ദിവസവും അയ്യപ്പ പൂജ ഉണ്ടായിരിക്കും. ശ്രീഅയ്യപ്പന്റെ അനുഗ്രഹത്തിനായി മിനസോട്ടയിലുളള നിരവധി ഭക്‌തജനങ്ങൾ അമ്പലത്തിൽ ഒത്തുചേർന്നു. കേരളീയ ശൈലിയിൽ നിർമിച്ചിരിക്കുന്ന ക്ഷേത്രത്തിൽ പടിപൂജയും പുഷ്പാഭിഷേകവും നടത്തി.

ലീലാ രാമനാഥനും സംഘവും ഭജന അവതരിപ്പിച്ചു. ക്ഷേത്രത്തിലെ പ്രധാന പൂജാരി മുരളി ഭട്ടർ അയ്യപ്പമാലാ ധാരണത്തിനു കാർമികത്വം വഹിച്ചു. രാമനാഥൻ അയ്യർ പൂജാ നടത്തിപ്പിന് നേതൃത്വം നൽകി. അന്നദാനത്തോടെ ചടങ്ങുകൾ സമാപിച്ചു.

ഡിസംബർ 26ന് മണ്ഡല മഹോത്സവം നടത്തുമെന്ന് രാമനാഥൻ അറിയിച്ചു.

വിവരങ്ങൾക്ക് : www.hindumandirmn.org

റിപ്പോർട്ട്: സുരേഷ് നായർ