ഇന്റർനാഷണൽ പ്രെയർ ലൈനിൽ റവ. എം.പി. യോഹന്നാൻ പ്രസംഗിക്കുന്നു
Monday, November 21, 2016 8:13 AM IST
ഹൂസ്റ്റൺ: ഇന്റർനാഷണൽ പ്രെയർ ലൈനിൽ നവംബർ 22ന് (ചൊവ്വ) മർത്തോമ സഭയിലെ സീനിയർ പട്ടക്കാരനും സുവിശേഷ പ്രാസംഗികനുമായ റവ. എം.പി. യോഹന്നാൻ മുഖ്യപ്രഭാഷണം നടത്തും. ജാതിമതഭേദമന്യെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുളളവർ പ്രാർഥനയ്ക്കായി കൂടിവരുന്ന പൊതുവേദിയാണ് ഐപിഎൽ.

ന്യൂയോർക്ക് സമയം ഒമ്പതിന് ആരംഭിക്കുന്ന പ്രെയർ ലൈനിൽ പങ്കെടുക്കുവാൻ താല്പര്യമുളളവർ 1 641 715 0665 എന്ന നമ്പർ ഡയൽ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.

നാളിതു വരെ ഉപയോഗിച്ചു വന്നിരുന്ന ഫോൺനമ്പറിൽ മാറ്റം വന്നതു പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: സി.വി. ശാമുവൽ (മിഷിഗൺ) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റൺ) 713 436 2207.

റിപ്പോർട്ട്: പി.പി. ചെറിയാൻ