ട്രെയിൻ ദുരന്തം: കെഎച്ച്എൻഎ അനുശോചിച്ചു
Monday, November 21, 2016 8:11 AM IST
ഷിക്കാഗോ: ഉത്തർപ്രദേശിൽ കാൺപൂർ ജില്ലയിലെ പുഖ്റായനു സമീപം ഇൻഡോർ–പാറ്റ്ന എക്സ്പ്രസ് പാളംതെറ്റിയുണ്ടായ ദുരന്തത്തിൽ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു.

ട്രെയിൻ സർവീസുകളുടെ എണ്ണവും വേഗതയും വർധിക്കുന്നതിന് അനുസരിച്ച് സുരക്ഷാകാര്യത്തിൽ വേണ്ടത്ര മുൻഗണന നൽകുന്നില്ലെന്ന ഗുരുതരമായ വീഴ്ചയാണ് റെയിൽവേയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ട്രെയിൻ സുരക്ഷയിൽ പാളംതെറ്റലുകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന സ്‌ഥിതിവിശേഷമാണ് കുറെ നാളുകളായി കണ്ടുവരുന്നത്. ഇനിയെങ്കിലും ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുവാൻ ശക്‌തമായ നടപടികൾ സ്വീകരിക്കണമെന്നു പ്രസിഡന്റ് സുരേന്ദ്രൻ നായർ അനുശോചന സന്ദേശത്തിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം