ജേഴ്സികൾ പ്രകാശനം ചെയ്തു
Saturday, November 19, 2016 6:36 AM IST
അബുദാബി: കേരളത്തിലെ പ്രശസ്ത ഫുട്ബോൾ ക്ലബായ മുസാഫിർ എഫ്സി അൽ മദീനയുടെ 2016–17 വർഷത്തെ ജേഴ്സി പ്രകാശനം ചെയ്തു. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റി മജിലിസിൽ അബുദാബി നിയമകാര്യ വകുപ്പ് ടെക്നിക്കൽ മേധാവി ഡോ. ഹമദ് അബ്ദുള്ള അൽ ജാബിരി, അഡ്രസ് ഫാഷൻ എംഡി ഷംസുദ്ദീൻ നെല്ലറയ്ക്കു നൽകിയും മറ്റൊരു ജേഴ്സി അബ്ദുള്ള അൽ ജാബിരിയും യുഎഇ ഫുട്ബോൾ താരം മുബാറക്കും ചേർന്ന് ഷംസുദ്ദീൻ നെല്ലറയ്ക്ക് നൽകിയും പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ അദ്നാൻ അൽ ജാബിരി, അഹമ്മദ്, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടി ഉസ്മാൻ കരപ്പാത്ത്, മുസാഫിർ എഫ്.സി., അഡ്വൈസറി ചെയർമാൻ പി.കെ. ഹസൻ, പ്രസിഡന്റ് സയ്യദ് ഷഹീർ, യു.കെ. അബ്ദുൽ അസീസ്, ദുൽഖർണി, നൗഷാദ് ഫ്യൂച്ചർ വേൾഡ് സ്പോർട്സ്, ശരീഫ് സിഎംപി മറ്റു ക്ലബ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അഡ്രസ് ഫാഷൻ ആണ് ക്ലബിന്റെ സ്പോൺസർ.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള