ക്ലീൻ അപ്പ് ദി വേൾഡ്: ദുബായ് കെഎംസിസിക്ക് ചരിത്ര മുഹൂർത്തം
Friday, November 18, 2016 9:57 AM IST
ദുബായ്: യുഎഇയുടെ 45–ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നഗരം ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് മുൻസിപ്പാലിറ്റി ആവിഷ്കരിച്ച ക്ലീൻ അപ് ദി വേൾഡ് പരിപാടിയിൽ രണ്ടായിരത്തോളം പ്രവർത്തകരെ പങ്കെടുപ്പിച്ച് കെഎംസിസി ശ്രദ്ധയാകർഷിച്ചു.

എല്ലാ വർഷവും ദുബായ് കെഎംസിസി ക്ലീൻ അപ്പ് ദി വേൾഡ് പരിപാടിയിൽ അണിചേരാറുണ്ട്. ഇപ്രാവശ്യം കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ച ദുബായ് കെഎംസിസി മുൻസിപ്പാലിറ്റി അതികൃതരുടെയും ക്ലീൻ അപ് ദി വേൾഡ് സംഘാടകരുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

വൃത്തിയും വിശുദ്ധിയും ആദർശത്തിന്റെ ഭാഗമാക്കിയ ദുബായ് കെഎംസിസിയുടെ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളായ പ്രവർത്തകരെ പ്രസിഡന്റ് പി.കെ അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ക്ലീൻ അപ് ദി വേൾഡ് കമിറ്റി ചെയർമാൻ ആർ. ഷുക്കൂർ ജനറൽ കൺവീനർ ഷഹീർ കൊല്ലം എന്നിവർ അഭിനന്ദിച്ചു. കെഎംസിസി സംസ്‌ഥാന ഭാരവാഹികളായ ഒ.കെ. ഇബ്രാഹിം,മുസ്തഫ തിരൂർ, ആവയിൽ ഉമ്മർ, മുഹമ്മദ് പട്ടാമ്പി, എൻ.കെ. ഇബ്രാഹിം, അഡ്വ: സാജിദ് അബൂബക്കർ,അഷ്റഫ് കൊടുങ്ങല്ലൂർ ക്യാപ്റ്റൻ മുസ്തഫ വേങ്ങര എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ