ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ആദ്യഫല പെരുന്നാൾ 18ന്
Friday, November 18, 2016 5:35 AM IST
അബുദാബി: മരുഭൂമിയിലെ പരുമല എന്ന് അറിയപ്പെടുന്ന ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ ആദ്യഫലപെരുന്നാൾ നവംബർ 18ന് (വെള്ളി) ആഘോഷിക്കുന്നു. രാവിലെ 10.30 മുതൽ രാത്രി 11 വരെ പള്ളിയങ്കണത്തിലാണ് ആഘോഷ പരിപാടികൾ.

പൊതുസമ്മേളനം എസ്. ഗോപാലകൃഷ്ണൻ (റേഡിയോ മാംഗോ ദുബായ്) ഉദ്ഘാടനം ചെയ്യും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ബിജു സോമൻ എന്നിവർ സംബന്ധിക്കും.

പ്രശസ്ത ഗായകൻ സായിബാലൻ നയിക്കുന്ന ദുബായ് ഡാഫൊഡിൽസിന്റെ ഗാനമേള, മേളം ദുബായിയുടെ ചെണ്ടമേളം, കേരളീയ വിഭവങ്ങളടങ്ങിയ വിവിധ ഫുഡ് സ്റ്റാളുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

വികാരി ഫാ. അജി കെ. ചാക്കോ, സഹവികാരി ഫാ. ജോൺ കെ. ജേക്കബ്, ട്രസ്റ്റി ഷാജി തോമസ്, പാപ്പച്ചൻ കെ. റെജി, ജനറൽ കൺവീനർ റോണി തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള