കുവൈത്തിൽ ‘ഏകസ്വരം’ യൂണിറ്റി കോൺഫറൻസ് ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ
Friday, November 18, 2016 5:34 AM IST
കുവൈത്ത്: കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ (കെകെഎംഎ) കുവൈത്തിലെ ഇസ് ലാമിക സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഏകസ്വരം’ യൂണിറ്റി കോൺഫറൻസ് ഡിസംബർ ഒന്ന്, രണ്ട് (വ്യാഴം, വെള്ളി) തീയതികളിൽ നടക്കും.

രാഷ്ര്‌ടീയ മത അവാന്തര വിഭാഗങ്ങളുടെ ഭിന്നതകൾ മറന്ന് സാമുദായിക ഐക്യത്തിനും രാജ്യപുരോഗതിക്കുമായി ഒരുമിച്ച് നിൽക്കുക എന്നതാണ് കോൺഫറൻസിന്റെ ലക്ഷ്യം. ഇന്ത്യയിൽ മതസാഹോദര്യവും സഹിഷ്ണുതയും ഇല്ലായ്മ ചെയ്യപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിൽ പൊതുവിഷയങ്ങളിലും പ്രതിസന്ധികളിലും ഒന്നിച്ച് ഒരേ ശബ്ദത്തിൽ പെരുമാറുകയും പ്രതികരിക്കുകയും ചെയ്യക എന്നതാണ് സമ്മേളനത്തിന്റെ സന്ദേശം.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന യൂണിറ്റി കോൺഫറൻസിൽ ‘പ്രവാസി മുസ് ലിം സംഘടനാ നേതൃ സമ്മേളനം, നേതൃത്വ പരിശീലന കളരി, ബഹു മതസെമിനാർ, പൊതുസമ്മേളനം എന്നിവ നടക്കും. കേരളത്തിലും കുവൈത്തിലും പ്രവർത്തിക്കുന്ന പ്രമുഖ മുസ് ലിം സംഘടനകളുടെ ഉന്നത നേതാക്കളും കുവൈത്തിലെയും ഗൾഫ്രാജ്യങ്ങളിലേയും സാമൂഹ്യ,വ്യവസായ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.

കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ് ലിയാർ,കേരള നദ്വത്തുൽ മുജാഹിദിൻ പ്രസിഡന്റ് ടി.പി അബ്ദുള്ളകോയ മദനി, ജമാഅത്തെ ഇസ് ലാമി ഹിന്ദ് അസിസ്റ്റന്റ് അമീർ ടി.പി. ആരിഫലി, കേരള മുസ്ലിം ജമാാത്ത് സ്റ്റേറ്റ് സെക്രട്ടറി പ്രഫ. കെ.എം.എ റഹീം, ഓൾ ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ, വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് വിഷൻ വൈസ് ചെയർമാൻ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കടക്കൽ അബ്ദുൾ അസീസ് മൗലവി, കുവൈത്ത് ഔഖാഫ് പബ്ലിക് ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ജലഹ്മ, പ്രമുഖ വ്യവ്യസായികളായ ഡോ. ഗൾഫാർ മുഹമ്മദലി , ഡോ. ഇബ്രാഹിം ഹാജി, ഡോ. കെ.ടി. മുഹമ്മദ് റബിയുള്ള, പി.കെ. അഹമ്മദ്, ഡോ. അൻവർ അമീൻ, സി.പി. കുഞ്ഞിമുഹമ്മദ് എന്നിവർ പ്രസംഗിക്കും.

വ്യാഴം വൈകുന്നേരം ഏഴിന് റാഡിസൺ സാസ് ഹോട്ടലിൽ പ്രവാസി മുസ് ലിം സംഘടനാ നേതൃ സമ്മേളനം നടക്കും. വെള്ളി രാവിലെ എട്ടു മുതൽ അബാസിയ ജലീബ് കമ്യൂണിറ്റി ഹാളിൽ വിവിധ മതവിഭാഗ പ്രതിനിധികളെ ഉൾപ്പെടുത്തി ബഹുമതസെമിനാർ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമുതൽ സംഘടനാ നേതാകൾക്കും സാമൂഹ്യ പ്രവർത്തകർക്കുമായി നൽകുന്ന നേത്യത്വ പരിശീലനകളരിയിൽ അന്തർദേശീയ ട്രെയിനർമാർ ക്ലാസെടുക്കും. വൈകുന്നേരം ഏഴു മുതൽ അബാസിയ മറീന ഹാളിൽ തിരഞ്ഞെടുക്കപ്പെട്ട ആയിരത്തിലേറെ പേർ പങ്കെടുക്കുന്ന യൂണിറ്റി കോൺഫറൻസ് പൊതുസമ്മേളനം നടക്കും. വിവിധ സംഘടനകളുടെ നേതാക്കളും പ്രമുഖരും സമ്മേളനത്തിൽ പ്രസംഗിക്കും. തുടർന്ന് സാമൂഹ്യപ്രവർത്തനത്തിൽ മികച്ച സംഭാവനകളർപ്പിച്ചവരെ ആദരിക്കലും അവാർഡ് ദാനവും നടക്കും.

സമ്മേളന നടത്തിപ്പിന്റെ വിജയത്തിനായി ഡോ. അമിർ അഹമ്മദ്, ഡോ. അബ്ദുൾ ഹമീദ്, അബ്ദുള്ള വടകര, ടി.പി. അബ്ദുൾ അസീസ്, അഫ്സൽ ഖാൻ, അയൂബ് കേച്ചേരി, ബി.പി.നാസർ, ഫൈസൽ മഞ്ചേരി, മുഹമ്മദ് ഹാരിസ്, മഹമ്മൂദ് അപ്സര, എം.ടി. മുഹമ്മദ്, മുനവ്വർ മുഹമ്മദ്, രാജൻ റാവുത്തർ, എസ്.എ ലബ്ബ, മുഹമ്മദ് ഹിലാൽ, സത്താർ കുന്നിൽ, ഷംസുദ്ദീൻ ഫൈസി, സിദ്ദീഖ് വലിയകത്ത്, എന്നിവരുടെ നേത്യത്വത്തിൽ ഉന്നതതല പ്രവർത്തകസമിതി പ്രവർത്തനം തുടങ്ങി. സംഘടാക സമിതി ഭാരവാഹികൾ. സഗീർ ത്യക്കരിപ്പൂർ ചെയർമാൻ, പി.കെ. അക്ബർ സിദ്ദീഖ്, അലിമാത്ര (വൈസ്ചെയർമാന്മാർ) എൻ.എ. മുനീർ (ജനറൽ കൺവീനർമാർ), അബ്ദുൾ ഫത്താഹ് തയ്യിൽ, ഇബ്രാഹിം കുന്നിൽ, കെ. ബഷീർ, എ.പി. അബ്ദുൽസലാം, ഹംസ പയ്യന്നൂർ, ബി.എം.ഇഖ്ബാൽ, കെ.സി. റഫിഖ്, സി. ഫിറോസ് വിവിധ കൺവീനർമാർ.

വാർത്താസമ്മേളനത്തിൽ സഗീർ തൃക്കരിപ്പൂർ, എൻ.എ. മുനീർ, അലി മാത്ര, ടി.പി. അബ്ദുൾ അസീസ്, ഡോ. അബ്ദുൾ ഹമീദ്, രാജൻ റാവുത്തർ, മുനവർ മുഹമ്മദ്, ബഷീർ കെ. അബ്ദുൽ ഫത്താഹ് തയ്യിൽ, എ.പി. അബ്ദുൽ സലാം, കെ.സി. റഫീഖ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ