സാന്റാ അന്നയിൽ കാരുണ്യവർഷ സമാപന ആഘോഷം
Friday, November 18, 2016 2:58 AM IST
ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ പള്ളിയിൽ ‘ജൂബിലി ഇയർ ഓഫ് മേഴ്സി’ സമാപന ചടങ്ങുകൾ നവംബർ 18,19,20 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആചരിക്കുന്നു.

പൂനെ പേപ്പൽ സെമിനാരിയിൽ നിന്നുള്ള റവ.ഡോ. തോമസ് കരിമുണ്ടയ്ക്കൽ എസ്.ജെ വി. കുർബാന, വചന സന്ദേശം, ആരാധന എന്നിവയ്ക്കു നേതൃത്വം നൽകും.

നവംബർ 18–നു വെള്ളിയാഴ്ച വൈകുന്നേരം 7.30–നു വി. കുർബാന, ആരാധന, വചന സന്ദേശം എന്നിവയും, നവംബർ 19–നു ശനിയാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചു വരെ വിശുദ്ധ കുർബാന, വചന സന്ദേശം, ആരാധന എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 10–നു ദിവ്യബലിയും വചനസന്ദേശവും ഉണ്ട്.

കരുണയുടെ വർഷ സമാപന പ്രാർത്ഥനകളിൽ പങ്കുചേരുവാൻ വികാരി ഫാ. ജയിംസ് നിരപ്പേൽ, ട്രസ്റ്റിമാരായ ബൈജു വിതയത്തിനും, ബിജു ആലുംമൂട്ടിലും എല്ലാവരേയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു. ജോർജുകുട്ടി പുല്ലാപ്പള്ളിൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം