കെഎംസിസിയുടെ പ്രവർത്തനം മാതൃകാപരം: വി.എം. സുധീരൻ
Thursday, November 17, 2016 6:31 AM IST
കുവൈത്ത് സിറ്റി: പ്രവാസി സമൂഹത്തിൽ മാതൃകാപരമായ കാരുണ്യ പ്രവർത്തനങ്ങളാണ് കെഎംസിസി ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡണ്ട് വി.എം. സുധീരൻ പറഞ്ഞു. കെഎംസിസി നാഷണൽ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് കെഎംസിസി പ്രസിഡണ്ട് കെ.ടി.പി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.

കെപിസിസി ഭാരവാഹികളായ മാന്നാർ അബ്ദുല്ലത്തീഫ്, അഡ്വക്കറ്റ് ജോൺസൺ എബ്രഹാം, ഒ.ഐ.സി. സി പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര, കെഎംസിസി ഭാരവാഹികളായ ഫാറൂഖ് ഹമദാനി, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ഇഖ്ബാൽ മാവിലാടം, അതീഖ് കൊല്ലം, സിറാജ് എരഞ്ഞിക്കൽ, സുബൈർ കൊടുവള്ളി, എം.ആർ. നാസർ, സലാം ചെട്ടിപ്പടി, മുൻ ഭാരവാഹികളായ ഷറഫുദ്ധീൻ കണ്ണേത്ത്, ബഷീർ ബാത്ത, എച്ച്. ഇബ്രാഹിംകുട്ടി പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ഗഫൂർ വയനാട് സ്വാഗതവും ട്രഷറർ എം.കെ. അബ്ദുറസാഖ് നന്ദിയും പറഞ്ഞു.


റിപ്പോർട്ട്: സലിം കോട്ടയിൽ