കുവൈത്തിൽ ഇന്ത്യക്കാർ പത്തു ലക്ഷത്തോട് അടുക്കുന്നു
Thursday, November 17, 2016 6:30 AM IST
കുവൈത്ത് : കുവൈത്തിൽ ഇന്ത്യക്കാരുടെ പ്രാതിനിധ്യം പത്തു ലക്ഷത്തോട് അടുക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി പുറത്തുവിട്ട കണക്കുപ്രകാരം 9,21,666 ഇന്ത്യക്കാരുനുള്ളത്. ഗാർഹികത്തൊഴിൽ മേഖലയിൽ 79,745 വനിതകളും 2,19,390 പുരുഷന്മാരും സ്വകാര്യമേഖലയിൽ 4,36,861 പുരുഷന്മാരും 23,550 വനിതകളുമാണ് കുടിയേറ്റ വകുപ്പ് നൽകിയ പുതിയ കണക്കനുസരിച്ച് രാജ്യത്ത് വസിക്കുന്നത്.


റിപ്പോർട്ട്: സലിം കോട്ടയിൽ